Advertisment

ജോലികള്‍ തീര്‍ന്ന് വരുന്ന ഭാര്യയെ സ്വീകരിക്കാന്‍ കൊഹ്‌ലി എത്തി; ഭര്‍ത്താവിനെ കണ്ടതോടെ പരിസരം മറന്ന് കെട്ടിപ്പിടിച്ച് അനുഷ്‌ക

New Update

കൊഹ്‌ലിയും അനുഷ്‌കയും എന്നും ആരാധകര്‍ക്കു പ്രിയപ്പെട്ട താരങ്ങളാണ്. സ്വപ്ന തുല്ല്യമായ വിവാഹം കഴിഞ്ഞ ഇരുവരും ജോലി തിരക്കുകളിലേയ്ക്കു കടന്നിരുന്നു. കുറച്ചു മാസങ്ങളായി അനുഷ്‌ക സുയദാഗാ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു.

Advertisment

ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കി എത്തിയ അനുഷ്‌കയെ സ്വീകരിക്കാന്‍ തിരക്കുകള്‍ മാറ്റി വച്ചു കൊഹ്‌ലി വിമാനത്താവളത്തില്‍ എത്തി. ഏറെ ആകാംഷയോടെയായിരുന്നു കോഹ്‌ലി വിമാനത്താവളത്തില്‍ കാത്തിരുന്നത്.

publive-image

അനുഷ്‌ക കാറില്‍ കയറിയതും സന്തോഷം മറച്ചുവയ്ക്കാതെ പ്രണയപൂര്‍വ്വം കൊഹ്‌ലി അനുഷ്‌കയെ ആലിംഗനം ചെയ്തു. ഏറെ നാളുകള്‍ക്കു ശേഷം കണ്ടു മുട്ടിയതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് ഉണ്ടായിരുന്നു. അനുഷ്‌ക നായികയായ പാരി കണ്ടതിനു ശേഷം ഭാര്യയെ അഭിനന്ദിച്ചു കൊണ്ടുള്ള കോഹ്‌ലിയുടെ ട്വീറ്റ് വാര്‍ത്തയായിരുന്നു. അടുത്ത കാലത്തു താന്‍ കണ്ട ഏറ്റവും മികച്ച ചിത്രം എന്നാണു പാരിയെക്കുറിച്ചു കൊഹ്‌ലി ട്വിറ്ററില്‍ കുറിച്ചത്. നിന്നെക്കുറിച്ച് എനിക്ക് അഭിമാനാമാണ് എന്നും വീരാട് ട്വിറ്റില്‍ കുറിച്ചിരുന്നു.

Advertisment