Advertisment

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചിച്ചു

New Update

കുവൈത്ത് സിറ്റി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷകനുമായിരുന്ന (സംയുക്ത രചന)ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി.അനുശോചനം രേഖപ്പെടുത്തി.

ഇസ്ലാമിക സമൂഹത്തിൽ ഐക്യം ഉണ്ടാവാൻ ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ഉന്നത വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും, അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം കൈരളിക്ക് നികത്താനാവാത്ത നഷ്ടമാണെന്നും കുവൈത്ത് കെ.എം.സി.സി. പ്രസിഡണ്ട് കെ.ടി.പി.അബ്ദുറഹിമാൻ, സെക്രട്ടറി ഫാസിൽ കൊല്ലം, ട്രഷറർ എം.കെ.അബ്ദുൽ റസാഖ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

kuwait
Advertisment