Advertisment

അനുശ്രീ നായികയാകുന്ന ഓട്ടര്‍ഷയുടെ മേക്കിങ് വീഡിയോ ഫേസ്ബുക് വഴി പൃഥ്വിരാജ് പങ്കുവച്ചു. കാണാം ഓട്ടര്‍ഷ യുടെ മേക്കിങ് വീഡിയോ..

author-image
admin
New Update

publive-image

പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം അനുശ്രീയുടെ പുതിയ ചിത്രമാണ് ഓട്ടര്‍ഷ. ചായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവിന്റെ സിനിമ. ഓട്ടര്‍ഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായാണ് അനുശ്രീ എത്തുന്നത്. സിനിമയ്ക്കായി അനുശ്രീ ഓട്ടോ പഠിക്കുന്ന വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

Advertisment

ഓട്ടോറിക്ഷയിലെ സ്ഥിരം യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ജയരാജ് മിശ്രയാണ് ഓട്ടര്‍ഷയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ഓട്ടര്‍ഷയുടെ മേക്കിങ്ങ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

നടന്‍ പൃഥിരാജാണ് ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി സാധാരണ ഓട്ടോറിക്ഷയെ റോളിങ് വെഹിക്കിള്‍ റിഗ് ആക്കി മാറ്റിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ സുജിത്ത് വാസുദേവിന്റെ തന്നെ ചിന്തയില്‍ ഉണ്ടായ ആശയത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇത്തരമൊരു രീതി പരീക്ഷിച്ചിരിക്കുന്നത്..

https://www.facebook.com/PrithvirajSukumaran/videos/173328160037061/?t=7

 

malayala cinema
Advertisment