Advertisment

ഏ. പി എഫ് യുവ സംരംഭക സംഗമം റിയാദിനു നവ്യാനുഭവമായി:

author-image
admin
New Update

റിയാദ് :ജന പങ്കാളിത്തം കൊണ്ടും ചിന്തിപ്പിക്കുന്ന ചര്‍ച്ചകള്‍ കൊണ്ടും റിയാദിന്‍റെ മനം കവര്‍ന്ന്, ഹോളിഡെ ഇന്‍ അല്‍ഖസര്‍ ഹോട്ടലില്‍ വെച്ച് സംഘടിപ്പിച്ച ഏ. പി. എഫ് റിയാദ് യുവ സംരംഭക സംഗമം. യുവാക്കള്‍ സ്വയം തൊഴില്‍ മേഘലയിലേക്ക് കടന്നു വരണമെന്നും, ഭാരത സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുന്ന യുവാക്കള്‍ക്കായി ആവിഷ്കരിച്ച വിവിധ പദ്ധതികള്‍ ഉപയോഗപ്പെടുത്തണമെന്നും, ചടങ്ങില്‍ മുഖ്യാതിഥിയായ ഇന്ത്യന്‍ എംബസി ഡി. സി. എം ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

Advertisment

publive-image

സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ പി സി മുസ്തഫക്ക് മുഖ്യാതിഥി ഡി. സി. എം ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉപഹാരം സമ്മാനിക്കുന്നു.

ഒന്നുമില്ലായ്മയില്‍ നിന്നും ഐഡി ഫ്രഷ്‌ എന്ന ശത കോടികളുടെ ബിസിനെസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത് ശ്രദ്ധേയനായ മുന്‍ പ്രവാസി കൂടിയായ പി.സി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. ബിസിനെസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നല്ല പ്ലാനിങ്ങോട് കൂടിയേ തുടങ്ങാവൂ എന്നും എല്ലാം അറിഞ്ഞിട്ടു തുടങ്ങാന്‍ കാത്തിരിക്കെണ്ടതില്ലെന്നും തെറ്റുകളില്‍ നിന്നും പാഠം പഠിച്ചു മുന്നേറണമെന്നും അദ്ദേഹം തന്‍റെ ജീവിതാനുഭവങ്ങളിലൂടെ സദസ്സിനെ ഉല്‍ബോധിപ്പിച്ചു.

ഏതു സാഹചര്യത്തിലും തന്‍റെ മൂല്യങ്ങള്‍ കൈവിട്ടു ബിസിനെസ്സ് ചെയ്യെരുതെന്നും ജനങ്ങളുടെ പോക്കറ്റിനെ അല്ല മറിച്ചു ഹൃദയത്തെ ആണ് നിങ്ങളുടെ ബിസിനസ്‌ സ്പര്ഷിക്കേണ്ടതെന്നും കൂട്ടി ചേര്‍ത്ത അദ്ദേഹം സദസ്സിന്‍റെ നിറഞ്ഞ കയ്യടിനേടി.

അദ്ധേഹത്തിന്‍റെ വിജയത്തിലേക്കുള്ള കൈപ്പേറിയ ജീവിത യാത്രാ വിവരണം പലപ്പോഴും സദസ്സിനെ ഈറനണിയിച്ചു. യുവ സംരംഭകര്‍ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു, സദസ്സിന്‍റെ മനം കവര്ന്നാണ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചത്.

പുതു സംരംഭകര്‍ക്ക് ആവശ്യമായ പലിശ രഹിത സാമ്പത്തിക സ്രോതസ്സുകള്‍ എന്ന വിഷയം റഹ്ബാര്‍ ഡയറക്ടര്‍ സി. എച്ച് അബ്ദുല്‍ റഹീം ചര്‍ച്ച ചെയ്തു.ലുലുഗ്രൂപ്പ്‌ സൗദി നാഷണല്‍ ഡയറക്ടര്‍ ഷെഹിം മുഹമ്മദ്‌, മസദറിയ സി ഇ ഓ ഹിഷാം റാദി, സിറ്റി ഫ്ലവര്‍ സി ഇ ഓ ഫസല്‍ റഹ്മാന്‍, സീറോ മില്യണ്‍ കമ്പനി സി ഇ ഓ അലി അല്‍ സബ്തി , റിസംബ്ള്‍ സിസ്ടംസ് സി ഇ ഓ നസീര്‍ അവാല്‍, ഇന്ത്യന്‍ ബിസിനസ്‌ ഫോറം ചെയര്‍മാന്‍ ഡോ. നദീം തരീന്‍, ഇന്നോവേറ്റീവ് ടെക്നോളജി സി ഇ ഓ ഷെയ്ഖ്‌ സലിം, ടാറ്റാ ഗ്രൂപ്പിന്റെ മുദസ്സിര്‍ അലി തുടങ്ങിയ പ്രമുഘര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

യുവാക്കളും വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഭാവി സംരംഭകര്‍ വിവിധ ബിസിനെസ്സ് ഐഡിയകള്‍ അവതരിപ്പിച്ചു. ഹാഷിക് മൊയ്തു ഈ സെഷന് നേതൃത്വം നല്‍കി. പ്രമുഖരായ എല്ലാ ബിസിനെസ്സ് നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ‘യുവ സംരംഭകരുടെ ആശങ്കകളും പ്രതീക്ഷകളും’ എന്ന വിഷയത്തില്‍ പാനല്‍ ഡിസ്കഷന്‍ സദസ്സിനു ഹരം പകര്‍ന്നു. ആഷിക് മുഹമ്മദ്‌ മോഡറേറ്റര്‍ ആയിരുന്നു.ഏ. പി. എഫ് മിഷന്‍, പ്രസിഡണ്ട് നൌഷാദ് യുസുഫ് പരിചയപ്പെടുത്തി. സമീര്‍ അബ്ദുസ്സലാം, നേഹ സുബൈര്‍, ഷബീര്‍ മുഹമ്മദ്‌ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഡോ. അബ്ദുസ്സലാം ഒമര്‍ സ്വാഗതവും സുഹാസ് കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.

Advertisment