Advertisment

സൗദിയില്‍ അറബ് സംഗീതത്തിന്റെ രാജകുമാരന്‍ മൊഹന്ദിസ് സദസ് ഇളക്കിമറിച്ചപ്പോള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച പര്‍ദ്ദക്കാരി അറസ്റ്റില്‍. വീഡിയോ പുറത്തായി !!

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

സൌദിഅറേബ്യ : സൗദിയില്‍ സംഗീത പരിപാടിക്കിടയില്‍ വേദിയിലേക്ക് ഓടിക്കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി യുവതി അറസ്റ്റില്‍ . റിയാദിലെ തായിഫ് നഗരത്തില്‍ സൂപ്പര്‍ ഹിറ്റ്‌ ഗായകനായ മജിദ് അല്‍-മൊഹന്ദിസിന്‍റെ സംഗീത പരിപാടിക്കിടെയായിരുന്നു സംഭവ൦ .

സദസിനെ ഇളക്കിമറിച്ചു മജിദ് അല്‍-മൊഹന്ദിസ് ഗാനം ആലപിക്കുന്നതിനിടെ ഹിജാബ് ധരിച്ച യുവതി വേദിയിലേക്ക് ഓടിക്കയറി ഗായകനെ ആലിംഗനം ചെയ്യുകയായിരുന്നു.

അപ്പോള്‍ തന്നെ സുരക്ഷാ സംഘം യുവതിയെ പിടിച്ചുമാറ്റുകയും തിരിച്ച് ഇറക്കി വിടുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ പുരുഷന്മാരുമായി ഇടപഴകാന്‍ സൗദി അറേബ്യയിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇനി പൊതുശിക്ഷയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.

അറബ് സംഗീതത്തിന്റെ രാജകുമാരന്‍ എന്നറിയപ്പെടുന്ന മൊഹന്ദിസ് സംഭവത്തില്‍ ഇതുവരെ പ്രതികരണവുമായി രംഗത്ത് വന്നിട്ടില്ല.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കീഴില്‍ സൗദിയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പൊതുസ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സൗദി സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നു.

ഫുട്‌ബോോള്‍ മത്സരം കാണുന്നതിനും വാഹനം ഓടിക്കുന്നതിനും സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനും പുതിയ പരിഷ്‌കാരത്തില്‍ അനുവാദം ലഭിച്ചിരുന്നു.

kuwait lateat Gulf soudi news
Advertisment