Advertisment

അര്‍ജന്റീനയെ എഴുതിത്തളളാന്‍ സമയമായില്ല ; ഇനിയും അവർക്ക് സാധ്യതകള്‍ മുന്നിലുണ്ട്

New Update

FBL-WC-2018-MATCH23-ARG-CRO

Advertisment

ക്രൊയേഷ്യയില്‍ നിന്നും അപ്രതീക്ഷിതമായി തിരിച്ചടി നേരിട്ട അര്‍ജന്റീനയുടെ സാധ്യതകള്‍ പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റങ്കിലും അര്‍ജന്റീനയുടെ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ ഐസ്ലന്‍ഡിനോട് സമനില വഴങ്ങിയ അര്‍ജന്റീനയ്ക്ക് ക്രൊയേഷ്യയോട് തോറ്റതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണുള്ളത്. ഇന്നത്തെ ജയവുമായി ആറ് പോയിന്റോടെ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

അതേസമയം, അര്‍ജന്റീനയ്‌ക്കൊപ്പം ഗ്രൂപ്പില്‍ ഒരു പോയിന്റുള്ള ഐസ്ലാന്‍ഡും ഒറ്റ പോയിന്റും ഇല്ലാത്ത നൈജീരിയയും തമ്മിലുള്ള മത്സരമാകും അര്‍ജന്റീനയുടെ ഈ ലോകകപ്പിലെ വിധി നിര്‍ണയിക്കുക. ഈ മത്സരത്തില്‍ ഐസ്ലന്‍ഡ് ജയിച്ചാല്‍ നാല് പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറും. അതേസമയം, നൈജീരിയ ജയിച്ചാല്‍ അവരാകും രണ്ടാം സ്ഥാനത്തേക്ക് കയറുക. സമനിലയാകുന്നതാണ് അര്‍ജന്റീനയെ അപേക്ഷിച്ച്‌ ഏറ്റവും അനുകൂലം.

അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിക്കുകയും ക്രൊയേഷ്യ ഐസ്ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ അവസാന പതിനാറില്‍ മെസ്സിക്കും കൂട്ടര്‍ക്കും ഇടം നേടാം. അതേസമയം, നൈജീരിയയോട് സമനില വഴങ്ങിയാല്‍ പോലും അര്‍ജന്റീന ആദ്യ റൗണ്ടില്‍ തന്നെ പുറത്താകും.

Advertisment