Advertisment

പത്ത് വര്‍ഷം മുമ്പ് പരീക്ഷയില്‍ തോല്‍ക്കുമെന്ന് പേടിച്ച് നാടുവിട്ടു..ജയിച്ചെന്ന് ഉറപ്പായപ്പോള്‍ തിരിച്ചു വന്നു ; വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയുടെ തോല്‍വിയില്‍ മനം നൊന്ത് മീനച്ചില്‍ ആറ്റില്‍ച്ചാടി...തിരച്ചിലിനൊടുവില്‍ ദിനുവിനെ കണ്ട് കിട്ടിയത് വെള്ളം കുടിച്ച് ചീര്‍ത്ത നിലയില്‍

New Update

കോട്ടയം: അയര്‍ക്കുന്നതു നിന്നും കാണാതായ അര്‍ജന്റീന ആരാധകന്‍ ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നും കണ്ടെത്തി. ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ ക്രോയേഷ്യയോടെ തോറ്റതിനെ തുടര്‍ന്നാണ് അര്‍ജന്റീന ആരാധകനായ അയര്‍ക്കുന്നം അമയന്നൂര്‍ കൊറ്റത്തില്‍ ചാണ്ടിയുടെ മകന്‍ ഡിനു(30)വിനെ കാണാതായത്. വെള്ളം കുടിച്ച് വീര്‍ത്ത നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്.

Advertisment

publive-image

മരിച്ചത് ഡിനു തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. അര്‍ജന്റീന പരാജയപ്പെട്ട വിഷമത്തില്‍ വീട്ടില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം ഡിനുവിനെ കാണാതെയാകുകയയിരുന്നു. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നായയുടെ പരിശോധനയില്‍ കുളിക്കടവിലേക്ക് പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ആറ്റില്‍ ചാടിയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.

അയര്‍കുന്നം പോലീസ് ഇന്ന് രാവിലെ എത്തി പരിശോധനകള്‍ നടത്തി. കടുത്ത അര്‍ജന്റീന ഫാനായിരുന്ന ഡിനുവിനെ പരാജയം എത്രമാത്രം തളര്‍ത്തി എന്ന കാണിക്കുന്ന നിരവധി കുറിപ്പുകള്‍ മുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു.

'എനിക്ക് ഈ ലോകത്ത് കാണാന്‍ ഒന്നും ബാക്കിയില്ല. മരണത്തിന്റെ ആഴങ്ങളിലേക്കു പോവുകയാണ്. എന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ല' എന്നു വെള്ളക്കടലാസില്‍ കുറിപ്പെഴുതിയശേഷമാണു ഡിനു പോയത്. മീനച്ചിലാറ്റില്‍ ചാടിയെന്ന സംശയത്തെത്തുടര്‍ന്ന് മണിക്കൂറുകള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

10 വര്‍ഷം മുന്‍പ് പരീക്ഷയില്‍ തോല്‍ക്കുമോ എന്ന ഭയത്തില്‍ നാടുവിട്ട് പോയിരുന്നു. പിന്നീട് പരീക്ഷ ജയിച്ചു എന്ന് ഉറപ്പിച്ച ശേഷമാണ് തിരികെ എത്തിയത്.

Advertisment