Advertisment

പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തിയവരുടെ ചെരിപ്പുകള്‍ മോഷ്ടിച്ച് ഞാന്‍ സിനിമകള്‍ കണ്ടിട്ടുണ്ട്; തുറന്ന് പറഞ് അരിസ്റ്റോ സുരേഷ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അരിസ്റ്റോ സുരേഷ്. ചിത്രത്തിലെ മുത്തേ പൊന്നേ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തെ പ്രേക്ഷകര്‍ക്കെല്ലാം സുപരിചിതനാക്കിയിരുന്നത്. പാട്ടിന്റെ വരികളെഴുതിയും ആലപിച്ചുമാണ് നടന്‍ സിനിമാ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നത്.

Image result for അരിസ്റ്റോ സുരേഷ്

ആലാപനത്തിനു പുറമേ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചും അരിസ്‌റ്റോ സുരേഷ് പ്രേക്ഷക പ്രശംസകള്‍ നേടിയിരുന്നു. മമ്മൂട്ടി നായകനായ പരോള്‍ എന്ന ചിത്രത്തിലാണ് നടന്‍ ഒടുവിലായി അഭിനയിച്ചിരുന്നത്.

Image result for അരിസ്റ്റോ സുരേഷ്

സിനിമാത്തിരക്കുകള്‍ക്കിടെ തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ നടന്‍  എത്തിയിരുന്നു

Image result for അരിസ്റ്റോ സുരേഷ്

ഞാന്‍ കണ്ടിട്ടുളള എറ്റവും നല്ല സിനിമ മൈഡിയര്‍ കുട്ടിച്ചാത്തനാണ്. ഇന്നൊന്നും കുട്ടികളുടെ പേരില്‍ ഇറങ്ങുന്നതൊന്നും അങ്ങനെയുളള സിനിമകളല്ല. കുട്ടികളുടെതെന്ന പേര് മാത്രമേ ഉളളൂ. ഇക്കാരണം കൊണ്ടു തന്നെ കുട്ടികളെയും മുതിര്‍ന്നവരെയും ഇത്തരം സിനിമകള്‍ രസിപ്പിക്കുന്നില്ല.

Image result for അരിസ്റ്റോ സുരേഷ്

കുട്ടികളുടെ സിനിമകളില്‍ അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് അവതരിപ്പിക്കേണ്ടത്". അരിസ്‌റ്റോ സുരേഷ് പറഞ്ഞു. "പണ്ട് പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തിയവരുടെ ചെരിപ്പുകള്‍ മോഷ്ടിച്ച് ഞാന്‍ സിനിമകള്‍ കണ്ടിട്ടുണ്ട്. ഇന്ന് ചെറിയ ചെറിയ ചലച്ചിത്ര മേളകള്‍ ഉള്‍പ്പെടെ ഉളളതിനാല്‍ കുട്ടികള്‍ക്ക് സൗജന്യമായി സിനിമകള്‍ കാണാനുളള അവസരങ്ങള്‍ ഉണ്ട്. ജീവിതാനുഭവങ്ങള്‍ സ്വാംശീകരിച്ച് സിനിമയെടുക്കുന്നവര്‍ക്ക് വിജയിക്കാനാവും".നടന്‍ പറഞ്ഞു.

Advertisment