Advertisment

സൈന്യത്തില്‍ രാഷ്ട്രീയ ഇടപെടലില്ല; ഭീകര വിരുദ്ധ നടപടികള്‍ തുടരും: കരസേന മേധാവി ബിപിന്‍ റാവത്ത്

New Update

ന്യുഡല്‍ഹി: ജമ്മു കശ്മീരിലെ ഗവര്‍ണര്‍ ഭരണം സൈന്യത്തിന്റെ ഭീകര വിരുദ്ധ നടപടിളെ ബാധിക്കില്ലെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിനു മേല്‍ യാതൊരു രാഷ്ട്രീയ ഇടപെടലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

റംസാന്‍ കാലത്ത് മാത്രമാണ് ജമ്മു കശ്മീരില്‍ സൈനിക നടപടി നിര്‍ത്തിവച്ചത്. എന്തു സംഭവിച്ചുവെന്ന് നമ്മള്‍ കണ്ടു. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത് സൈനിക നടപടികളെ ഒരുതരത്തിലും ബാധിക്കില്ല. അത് പതിവുപോലെ തുടരും. യാതൊരുവിധ രാഷ്ട്രീയ ഇടപെടലും സൈന്യം നേരിടുന്നില്ലെന്നും ജനറല്‍ റാവത്ത് പറഞ്ഞു.

ജമ്മു കശ്മീരിലെ പി.ഡി.പി-ബി.ജെ.പി ഭരണത്തിന് ഇന്നലെ അന്ത്യം കുറിച്ചതോടെയാണ് ആറുമാസത്തേക്ക് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി രാഷ്ട്രപതി വിജ്ഞാപനമിറക്കിയത്. റംസാന്‍ മാസത്തില്‍ നിര്‍ത്തിവച്ചിരുന്ന ഭീകര വിരുദ്ധ നടപടികള്‍ കശ്മീരില്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഭരണപ്രതിസന്ധി ഉടലെടുത്തത്.

Advertisment