Advertisment

ചമ്പല്‍ നദിയില്‍ നിന്ന് ജവാന്റെ മൃതദേഹം കണ്ടെത്തി

New Update

കോട: രാജസ്ഥാനിലെ ചമ്പല്‍ നദിയില്‍ നിന്ന് ജവാന്റെ മൃതദേഹം കണ്ടെത്തി. സുരേന്ദ്ര സിംഗ് ജര്‍ഹ്‌വാളി(19)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയതായി പൊലീസ് അറിയിച്ചു.

Advertisment

publive-image

കരടിയുടെ ആക്രമണത്തിലാണ് ജവാന്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കരടിയുടെ ആക്രമണം രണ്ട് ജവാന്‍മാരുടെ നേരെയായിരുന്നു. ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

”സുരേന്ദ്ര സിംഗിന്റെ ശരീരത്തിലെ മുറിവുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് കരടിയുടെ ആക്രമാണെന്നാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്”, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ധരംപാല്‍ പറഞ്ഞു.

Advertisment