Advertisment

മേജറുമായി യുവതിക്ക് അടുത്ത ബന്ധം: സൈനികോദ്യോഗസ്ഥന്റെ ഭാര്യയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആ തീരുമാനം

New Update

ന്യൂഡല്‍ഹി: സൈനികോദ്യോഗസ്ഥന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരസേന മേജര്‍ അറസ്റ്റില്‍. കരസേന മേജര്‍ അമിത് നിഖില്‍ ഹാണ്ടയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശില്‍ മീററ്റില്‍ നിന്നാണ് സേന മേധാവിയെ അറസ്റ്റു ചെയ്തത്.

Advertisment

publive-image

കരസേന മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെയാണ് (35) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കുടുംബ സുഹൃത്തായ മറ്റൊരു മേജറാണ് അറസ്റ്റിലായിരിക്കുന്നത്. സഗഭവം അപകടമരണമാണെന്നു വരുത്തിതീര്‍ക്കാന്‍ ഷൈലജയുടെ മുഖത്തിനു മുകളിലൂടെ നിഖില്‍ ഹാണ്ട കാര്‍ കയറ്റിയെന്നും പോലീസ് കണ്ടെത്തി. സംഭവത്തിന് ശേഷം ഫോണ്‍ ഓഫ് ചെയ്ത് ഇയാള്‍ ഒളിവിലായിരുന്നു്. കഴുത്തറുത്തു കൊന്ന ശേഷം നിരവധി തവണ കാര്‍ കയറ്റിയിറക്കിയ നിലയിലാണ് ശരീരം.

സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപമാണ് മൃതദേഹം കണ്ടത്. ഫിസിയോതെറാപ്പിക്കു വേണ്ടി ഡ്രൈവര്‍ക്കൊപ്പം ക്ലിനിക്കിലേക്ക് പോയതായിരുന്നു ഷൈലജ. ഇവരെ ക്ലിനിക്കില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങി. ചികിത്സ കഴിയേണ്ട സമയം കണക്കാക്കി എത്തിയപ്പോള്‍ മാഡം ഇന്നത്തെ ചികിത്സ അറ്റന്‍ഡ് ചെയ്യാതെ മടങ്ങിപ്പോയെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. ഇതോടെ ഡ്രൈവര്‍ മേജറെ വിവരം അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ബ്രാര്‍സ്‌ക്വയര്‍ റോഡില്‍ യുവതിയുടെ ശരീരം കണ്ടെത്തിയെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. മേജറെത്തി ഭാര്യയുടെ ശരീരമാണെന്ന് തിരിച്ചറിയുകയായിരുന്നു.

നാഗാലാന്‍ഡ് ദീമാപൂരില്‍ ജോലി ചെയ്യുന്ന നിഖില്‍ ഹാണ്ട അവിടെവെച്ചു തന്നെ യുവതിയുമായി അടുപ്പത്തിലാകുകയായിരുന്നു. തുടര്‍ന്ന് അമിത് ദ്വിവേദിക്ക് സ്ഥലംമാറ്റമായതോടെ ഷൈലജ ഡല്‍ഹിയിലേക്ക് വന്നു. എന്നാല്‍ ബന്ധം യുവതിയുടെ ഭര്‍ത്താവായ സൈനികോദ്യോഗസ്ഥന്‍ അറിഞ്ഞതോടെ ബന്ധം നിര്‍ത്താന്‍ യുവതി നിര്‍ബന്ധിതയാകുകയായിരുന്നു. ഷൈലജയെ കാണാനാണ് കൃത്യം നടന്ന ദിവസം നിഖില്‍ ഡല്‍ഹിയിലേക്ക് വന്നത്. ഇരുവരും ഒരുമ്മിച്ച് കണ്ടപ്പോള്‍ ഈ ബന്ധം അവസാനിപ്പിക്കുകയാണെന്ന് യുവതി തുറന്നുപറഞ്ഞതോടെ മേജര്‍ പ്രകോപിതനാകുകയായിരുന്നു  .

Advertisment