Advertisment

അടുത്ത ഫ്‌ളാറ്റില്‍ നിന്ന് ഉച്ചത്തിലുള്ള ബഹളം ;ഭയന്നുപോയ ദമ്പതികള്‍ പൊലീസിനെ വിളിച്ചു ; സ്ഥലത്തെത്തിയ പൊലീസിന് ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് ചിരിയടക്കാനായില്ല

New Update

ബംഗളൂരു : ബംളൂരുവില്‍ കഴിഞ്ഞ ദിവസം നടന്നത് ഏറെ രസകരമായ സംഭവമാണ്. അടുത്ത ഫ്‌ളാറ്റില്‍ നിന്ന് ഉച്ചത്തിലുള്ള ബഹളം കേട്ടു ദമ്പതികള്‍ പോലീസിനെ വിളിച്ചു. യു കെയില്‍ നിന്ന് അടുത്തിടെ നാട്ടില്‍ എത്തിയ ദമ്പതികളായിരുന്നു ഈ ദമ്പതികള്‍.

Advertisment

publive-image

ഫ്‌ളാറ്റില്‍ നിന്ന് ഉച്ചത്തിലുള്ള ബഹളം കേട്ടു ഭയന്നുപോയ അയല്‍വാസികള്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു. ഉടന്‍ തന്നെ സംഭവസ്ഥലത്ത് പോലീസ് എത്തി. ഫ്‌ളാറ്റില്‍ എന്താണു സംഭവിക്കുന്നത് എന്നറിയാന്‍ അയല്‍വാസികളും പോലീസിനൊപ്പം കൂടി.

എന്നാല്‍ സംഭവസ്ഥലത്ത് എത്തിയ പോലീസിനും അയല്‍വാസികള്‍ക്കും ചിരിയടക്കാനായില്ല. ഫ്‌ളാറ്റില്‍ അര്‍ണബ് ഗോസ്വാമിയുടെ ചര്‍ച്ച ഉച്ചത്തില്‍ വച്ചിരിക്കുന്നു. ഈ ശബ്ദം പുറത്തേയ്ക്കു കേട്ടപ്പോഴാണ് ഫ്‌ളാറ്റില്‍ എന്തോ ആക്രമണം നടക്കുകയാണെന്ന് അയല്‍വാസികള്‍ തെറ്റുദ്ധരിച്ചത്. എന്തായാലും സംഭവം കണ്ട് അയല്‍വാസികള്‍ക്കും പോലീസിനും ചിരിയാടക്കാനായില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ. അര്‍ണബിന്റെ ആക്രോശങ്ങള്‍ ഇവര്‍ വീട്ടിലെ വഴക്കായി തെറ്റുദ്ധരിക്കുകയായിരുന്നു.

Advertisment