Advertisment

‘ഒടുക്കം പരസ്യമായി മാപ്പു പറഞ്ഞ് റിപ്പബ്ലിക് ചാനല്‍’ എ.ബി.പി ന്യൂസ് റിപ്പോര്‍ട്ടറെ ഗുണ്ടയായി ചിത്രീകരിച്ചത് ബോധപൂര്‍വ്വമല്ലെന്ന് വിശദീകരണം

New Update

ഡല്‍ഹി :മാധ്യമ പ്രവര്‍ത്തകരെ ഗുണ്ടകളായി ചിത്രീകരിച്ചതിന് എ.ബി.പി ന്യൂസിനോട് മാപ്പു പറഞ്ഞ് അര്‍ണബ് ഗോസ്വാമി. ബുധനാഴ്ച രാത്രി പതതുമണിക്ക് ചാനലില്‍ ഫുള്‍സ്‌ക്രീനില്‍ ഖേദപ്രകടനം കാണിക്കുകയായിരുന്നു. ‘ബോധപൂര്‍വ്വമല്ലാതെ സംഭവിച്ച തെറ്റിന് മാപ്പുചോദിക്കുന്നു’ എന്നാണ് സ്‌ക്രീനില്‍ എഴുതിക്കാണിച്ചത്.

Advertisment

റിപ്പബ്ലിക് ടി.വി ഓണ്‍ എയറില്‍ ഖേദം പ്രകടിപ്പിച്ചെന്ന റിപ്പോര്‍ട്ട് എ.ബി.പി ന്യൂസ് ഫ്‌ളാഷ് ന്യൂസാക്കുകയും ചെയ്തു.റിപ്പബ്ലിക് ടി.വിയുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ എത്തിക്‌സിനെ ചോദ്യം ചെയ്ത് രാത്രി ഒമ്പതു മണിക്ക് എ.ബി.പി ന്യൂസ് സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതിന് മാപ്പുപറയണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അങ്ങനെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്‌പെഷ്യല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

publive-image

എ.ബി.പി ന്യൂസിലെ മാധ്യമപ്രവര്‍ത്തകരെ ഗുണ്ടയായി ചിത്രീകരിച്ച റിപ്പബ്ലിക് ചാനലിന്റെ നടപടിയ്ക്കെതിരെ എ.ബി.പി ന്യൂസ് പരസ്യമായി രംഗത്തുവന്നിരുന്നു.

ദല്‍ഹിയിലെ യൂത്ത് ഹുങ്കാര്‍ റാലിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി തത്സമയ സംപ്രേഷണത്തിന് ഇടയിലാണ് എ.ബി.പി ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകനെ റിപ്പബ്ലിക് ടി.വി ഗുണ്ടയായി ചിത്രീകരിച്ചത്.

ജിഗ്‌നേഷ് മെവാനിയുടെ റാലിയ്ക്കിടെ ശിവാനി ഗുപ്തയെന്ന തങ്ങളുടെ റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് നിരവധി വ്യക്തികളുടെ ദൃശ്യങ്ങള്‍ ചുവന്ന വട്ടത്തിനുള്ളിലിട്ട് റിപ്പബ്ലിക് ടി.വി ബ്രോഡ്കാസ്റ്റ് ചെയ്തിരുന്നു. അക്കൂട്ടത്തില്‍ കോളമിസ്റ്റായ പ്രതിഷ്താ സിങ്ങിന്റെ ഭര്‍ത്താവിനെയും എ.ബി.പി ന്യൂസ് റിപ്പോര്‍ട്ടറായ ജൈനേന്ദ്ര കുമാറിനെയും കാണിച്ചിരുന്നു. ഇതിനെതിരെയാണ് ചാനല്‍ രംഗത്തുവന്നത്.

ഏതുതരം മാനസിക രോഗികളാണ് റിപ്പബ്ലിക് ചാനലിനു പിന്നില്‍ എന്നു ചോദിച്ചുകൊണ്ട് എ.ബി.പി ന്യൂസിന്റെ അഭിസര്‍ ശര്‍മ്മ ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു.

Advertisment