Advertisment

അർപ്പൺ ദുരിതാശ്വാസ പ്രവർത്തങ്ങളിലേക്ക് - ഓണാഘോഷം മാറ്റിവെച്ചു

New Update

മഹാപ്രളയ ദുരന്തം നേരിടുന്ന കേരളത്തിനു കൈത്താങ്ങാകുവാൻ അർപ്പൺ കുവൈറ്റ് ഈ വർഷത്തെ മെഗാ ഓണാഘോഷ പരിപാടികൾ റദ്ദാക്കാൻ ഇന്നലെ കൂടിച്ചേർന്ന യോഗത്തിൽ ഐക്യകണ്ഡേന തീരുമാനിച്ചു. ഓണ ആഘോഷങ്ങൾക്കായി മാറ്റിവെച്ചിരുന്ന തുകയും അംഗങ്ങളുടെ വിഹിതവും കൂടി കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റി.

Advertisment

കേരള സർക്കാരും കേന്ദ്ര സർക്കാരും, എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സേവന സങ്കടനകളും ഒരുമിച്ചു ചേർന്ന് രാഷ്ട്രീയവും മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും നോക്കാതെ പ്രവർത്തിക്കുന്നതിലുള്ള സന്തുഷ്ടി രേഖപെടുത്തുകയുണ്ടായി.

ഇത് കൂടാതെ മറ്റു സംസ്ഥാന സംഘടനകളെ ഒരുമിപ്പിച്ചു കേരളത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു കൂടുതൽ ഫണ്ട് എത്തിക്കാനുള്ള ശ്രമം നടത്താനും തീരുമാനിച്ചു. ഈ യോഗത്തിൽ കേരളത്തിൽ നിന്ന് ഇപ്പോൾ വെക്കേഷൻ കഴിഞ്ഞു വരുന്ന പ്രവാസികളുടെ മടക്കയാത്ര സുഗമമാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അന്വേഷിക്കുവാനും, കേരളത്തിന്റെ ഈ ദുരന്ത പ്രശ്നത്തിൽ കുവൈറ്റിലെ എല്ലാ ഇന്ത്യൻ സംഘടനകളുടെയും മറ്റു ഗവണ്മെന്റ് നോൺ ഗവണ്മെന്റ് ഏജൻസി സഹായങ്ങൾ ഏകോപിപ്പി ക്കാൻ ഇന്ത്യൻ എംബസിയോട് അഭ്യർത്ഥിക്കുവാനും തീരുമാനിച്ചു.

പ്രസിഡണ്ട് സുരേഷ് കെ പി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി വെങ്കടകൃഷ്ണൻ, വൈസ് പ്രസിഡന്റ് മഹാദേവൻ, ട്രെഷറർ ജോർജ് എബ്രഹാം, ഉപദേശക സമിതി അംഗങ്ങൾ ആയ കൃഷ്ണൻ കെ പിള്ള, മോഹൻ കെ അയ്യരും മറ്റു ഭരണ സമിതി അംഗങ്ങളും ഉണ്ടായിരുന്നു.

kuwait
Advertisment