Advertisment

ട്രെയിന്‍ യാത്രക്കിടെ മൂന്നുവയസ്സുകാരിയെ തട്ടിയെടുത്തു; ട്രെയിനില്‍ ഒളിച്ച പ്രതിയുമായി സ്റ്റേഷനുകളില്‍ നിര്‍ത്താതെ 'നോണ്‍ സ്‌റ്റോപ്പ്' ഓട്ടം; ഒടുവില്‍ കുട്ടിയെ രക്ഷിച്ചത് ഇങ്ങനെ

New Update

ഭോപ്പാല്‍:  മധ്യപ്രദേശില്‍ മൂന്ന് വയസുളള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ പിടികൂടാന്‍ നിര്‍ത്താതെ ഓടി ട്രെയിന്‍. ട്രെയിനില്‍ പ്രതി കയറിയിട്ടുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മനസിലാക്കിയ റെയില്‍വേ പൊലീസ് ഭോപ്പാല്‍ വരെ ട്രെയിന്‍ നിര്‍ത്താതെ ഓടിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പ്രതിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

മധ്യപ്രദേശിലെ ലളിത്പൂരില്‍ വച്ചാണ് സംഭവം. മൂന്ന് വയസുളള പെണ്‍കുട്ടിയെ തട്ടിയെടുത്ത ശേഷം രപ്തിസാഗര്‍ എക്‌സ്പ്രസില്‍ കയറി രക്ഷപ്പെടാനാണ് പ്രതി ശ്രമിച്ചത്. ഭോപ്പാലിലേക്കുള്ള ട്രെയിനായിരുന്നു. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെ പിടികൂടാനായി ഭോപ്പാലിലെ ഓപ്പറേറ്റിംഗ് കണ്‍ട്രോള്‍ വിഭാഗത്തിന് റെയില്‍വേ പൊലീസ് വിവരം കൈമാറി.

ലളിത്പൂരിനും ഭോപ്പാലിനും ഇടയിലുളള ഒരു സ്റ്റേഷനിലും ട്രെയിന്‍ നിര്‍ത്തരുതെന്ന് റെയില്‍വേ പൊലീസ് ഓപ്പറേറ്റിംഗ് കണ്‍ട്രോള്‍ വിഭാഗത്തോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പെണ്‍കുട്ടിയെ രക്ഷിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.

arrest report
Advertisment