Advertisment

പ്രസവിച്ചതെല്ലാം പെണ്‍കുഞ്ഞുങ്ങളെ, മധ്യപ്രദേശില്‍ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചു

New Update

ഭോപ്പാല്‍ : പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചെന്ന് ആരോപിച്ച് യുവതിയെ ഭര്‍ത്താവ് മുത്താഖ് ചൊല്ലി. മധ്യപ്രദേശ് ഭോപ്പാലിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ മുത്തലാഖ് നിരോധന നിയമ പ്രകാരം പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിനെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

Advertisment

publive-image

എട്ട് വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്. മൂന്നും പെണ്‍കുട്ടികളായതോടെയാണ് ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയത്. തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്നുമിറക്കിവിട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

 

arrest report
Advertisment