Advertisment

വെള്ളിയാഴ്ച ബുറെവി എത്തും മുമ്പ് കൊല്ലം തീരം ആശങ്കയില്‍; നീണ്ടകരയില്‍ 50 ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു

New Update

കൊല്ലം: വെള്ളിയാഴ്ച ബുറെവി ചുഴലിക്കാറ്റ് എത്തുംമുമ്പ് കൊല്ലം തീരം ആശങ്കയില്‍. ഇവിടെ നിന്ന് മത്സ ബന്ധനത്തിന് പോയ 50ല്‍ അധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. നീണ്ടകരയിലാണ് സംഭവം.

Advertisment

publive-image

ചൊവ്വാഴ്ച പോയ ബോട്ടുകളെ കുറിച്ചാണ് യാതൊരു വിവരവും ഇല്ലാത്തത്. ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് വീട്ടുകാരും ബന്ധുക്കളും പറയുന്നത്.

കോസ്റ്റുഗാര്‍ഡിന്റെ സഹായത്തോടെ ബോട്ടുകള്‍ തീരത്ത് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി ജില്ലാ ഭരണകൂടവും ഫിഷറീസ് വകുപ്പും അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടുകള്‍ നീണ്ടകര തീരത്ത് അടുപ്പിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച കേരളത്തിലും പ്രവേശിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാനാണ് സാധ്യത.

bureli cyclone
Advertisment