Advertisment

ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം തുടങ്ങി, സംസ്ഥാന അധ്യക്ഷന്‍ ഗവര്‍ണറെ കണ്ടു, അട്ടിമറി ഭീതിയില്‍ ബിജെപി

author-image
admin
New Update

ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം തുടങ്ങി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ ക്ഷണിക്കമെന്ന ആവശ്യവുമായി സംസ്ഥാന അധ്യക്ഷന്‍ ഗവര്‍ണര്‍ മൃതുല സിന്‍ഹയെ കണ്ടു. സംസ്ഥാന അധ്യക്ഷനായ ഗിരിഷ് ചോദങ്കര്‍ നേരിട്ട് ഗവര്‍ണറെ കണ്ട് അവകാശം ഉന്നിയിച്ചത് ബിജെപി ക്യാമ്പില്‍ ആശങ്ക പരത്തുന്നുണ്ട്.

മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ അനാരോഗ്യം കാരണം ഗോവയില്‍ ഭരണസ്തംഭനമുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാഷ്ട്രപതി ഭരണം പിന്‍വാതിലൂടെ നടപ്പാക്കാണ് ബിജെപിയുടെ ശ്രമമെന്ന് ഗിരീഷ് പറഞ്ഞു. ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലയിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആവശ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സംസ്ഥാനത്ത് ആരും തൃപ്തരല്ല. ഗോവയില്‍ നിന്നും പരീക്കര്‍ ചികിത്സയക്കായി പോയപ്പോള്‍ ഭരണചുമതല ആര്‍ക്കും കൈമാറിയിരുന്നില്ല. ഇതു കാരണം കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനുള്ളതെന്നും ഗിരീഷ് പറഞ്ഞു.

പരീക്കര്‍ വിദേശ ചികിത്സ കഴിഞ്ഞ് മടങ്ങി വന്നെങ്കിലും ആരോഗ്യ നില വീണ്ടും വഷളായി. ഇതോടെ ഇന്നലെ പരീക്കറെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോവയിലെ ബിജെപി സഖ്യത്തിലെ എംജിപിയും മുഖ്യമന്ത്രിയുടെ ചുമതല ആരെയും ഏല്‍പ്പിക്കാത്തതില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

ഗോവയില്‍ പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ബിജെപിക്ക് സഖ്യകക്ഷികളുടെ അതൃപ്തിയും തലവേദന സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്തെ രണ്ട് മന്ത്രിമാരും മുഖ്യമന്ത്രിക്കു പുറമെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. പാണ്ഡുരംഗ് മഡകാക്കറും, ഫ്രാന്‍സിസ് ഡിസൂസയുമാണ് എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. അഡ്വവൈസറി കമ്മിറ്റിയാണ് എട്ടുമാസമായി ഭരണ ചുമതല നിര്‍വിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത് കോണ്‍ഗ്രസാണ്. പക്ഷേ ബിജെപി മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മൂന്നു സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെ കോണ്‍ഗ്രസിന് അട്ടിമറിച്ച് സഖ്യമുണ്ടാക്കി ഭരണം പിടിക്കുകയായിരുന്നു. ഇവര്‍ പരീക്കറുടെ നേതൃത്വത്തിന് കീഴിലാണ് ബിജെപിയുമായി അടുത്തത്. പരീക്കര്‍ രോഗബാധിതനായി മാറിയതോടെ ഇവരും ബിജെപിയുമായി അകലുന്നുണ്ട്. ഇവരുമായി ഈ അവസരത്തില്‍ സഖ്യമുണ്ടാക്കി ഗോവ പിടിക്കാനാണ് കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നത്.

Advertisment