Advertisment

നിതീഷ് കുമാര്‍ ചിരാഗ് പാസ്വാനോട് കാണിച്ചത് അനീതിയെന്ന് തേജസ്വി യാദവ്‌

New Update

publive-image

Advertisment

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനോട് കാണിച്ചത് അനീതിയാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്.

പിതാവ് രാം വിലാസ് പാസ്വാന്റെ മരണശേഷം തന്നെയോ അമ്മയെയോ നിതീഷ് കുമാര്‍ അനുശോചനം അറിയിച്ചില്ലെന്നും അദ്ദേഹത്തിന് വ്യക്തി വൈരാഗ്യമാണെന്നും ചിരാഗ് പാസ്വാന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് പ്രതികരിക്കവേയാണ് തേജസ്വി ചിരാഗിനെ പിന്തുണച്ചും നിതീഷ് കുമാറിനെ വിമര്‍ശിച്ചും സംസാരിച്ചത്.

നേരത്തെ ബിജെപിയുടെ ബി ടീമാണ് എല്‍ജെപിയെന്ന് പരിഹസിച്ച തേജസ്വി യാദവ് ഇതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായ പ്രകടനം നടത്തിയത് നിതീഷ് കുമാറിനും പാര്‍ട്ടിക്കും തലവേദനയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment