Advertisment

ഖത്തറിലെ ചെറുകിട കരാറുകാര്‍ക്കായി പൊതുമരാമത്ത് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു

New Update

ദോഹ: പ്രാദേശിക ചെറുകിട കരാറുകാര്‍ക്കായി പൊതുമരാമത്ത് (അഷ്ഘാല്‍) പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു.

Advertisment

ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലെ മത്സര രംഗത്ത് യോഗ്യത നേടാനായി ചെറിയ പദ്ധതികള്‍ നടപ്പാക്കാന്‍ ഇതിലൂടെ ചെറുകിട കരാറുകാര്‍ക്ക് സാധ്യമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റോഡ് അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച അഞ്ച് ചെറുകിട പദ്ധതികളും പ്രഖ്യാപിച്ചു. ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും നടപ്പാക്കുന്ന പദ്ധതികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും പുതിയ നടപടികള്‍ സഹായകമാകും.

publive-image

ഫേസ്-ആറ് എ യുടെ ഭാഗമായി ദോഹ നഗരസഭയിലെ ഗ്രേറ്റര്‍ ദോഹ, അല്‍ റയാന്‍ റോഡ് അറ്റകുറ്റപ്പണികള്‍, ഫേസ് മൂന്ന് എ യുടെ ഭാഗമായുള്ള വടക്കന്‍ മേഖലയിലെ അറ്റകുറ്റപ്പണികള്‍, ഫേസ് ആറ് എ യുടെ ഭാഗമായി 90 മുതല്‍ 95 വരെയുള്ള അല്‍ വഖ്‌റ നഗരസഭയിലെ ഗ്രേറ്റര്‍ ദോഹയുടെ തെക്കുഭാഗം, അല്‍ ദായീന്‍, ഉം സലാല്‍ എന്നിവിടങ്ങളിലെ റോഡ് അറ്റകുറ്റപ്പണികള്‍ എന്നിങ്ങനെ അഞ്ച് പദ്ധതികളാണ് ചെറുകിട കരാറുകാര്‍ക്കായി പ്രഖ്യാപിച്ചത്. 18 മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ.

പുതിയ നടപടികളിലൂടെ റോഡ് പദ്ധതികളില്‍ പങ്കാളികളാന്‍ പ്രാദേശിക കരാറുകാര്‍ക്ക് അവസരം നല്‍കുന്നതിനൊപ്പം വിദേശ കരാര്‍ കമ്പനികളെ ആശ്രയിക്കുന്നത് കുറക്കാനും സഹായകമാണെന്ന് അഷ്ഘാല്‍ റോഡ് പദ്ധതി മാനേജര്‍ സൗദ് അല്‍ തമീമി പറഞ്ഞു. പദ്ധതികള്‍ക്കായുള്ള ടെന്‍ഡറുകള്‍ അഷ്ഘാലിന്റെ വെബ്‌സൈറ്റില്‍ ജനുവരി പതിനാലിന് പ്രസിദ്ധീകരിക്കും. ഒരു അപേക്ഷകന് ഒരു പദ്ധതിയേ ലഭിക്കുകയുള്ളൂ.

കരാര്‍ കമ്പനി ഖത്തറി സ്ഥാപനമായിരിക്കണം. ധനമന്ത്രാലയത്തിലെ സര്‍ക്കാര്‍ പ്രൊക്യുയര്‍മെന്റ് വകുപ്പിന്റെ വിഭാഗത്തിലുള്ളതായിരിക്കുകയും വേണം. അതേസമയം അഷ്ഘാലിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ പ്രവര്‍ത്തിച്ച പരിചയം ആവശ്യമില്ല.

qatar
Advertisment