Advertisment

ഏഴാം വയസ്സില്‍ ആദ്യമായി പീഡിപ്പിക്കപ്പെട്ടു, 15-ാം വയസ്സിലും ഇരയായി, പക്ഷേ ..

author-image
ഫിലിം ഡസ്ക്
New Update

മീറ്റു ക്യാമ്പയ്‌ന് പിന്നാലെ 'വൈ ഐ ഡിഡിന്റ് റിപ്പോര്‍ട്ട്?' എന്ന ഹാഷ്ടാഗില്‍ പുതിയ ക്യാമ്പയ്ന്‍ എത്തിയിരിക്കുകയാണ്. പീഡനത്തിനിരയായപ്പോള്‍ പറയാതെ വര്‍ഷങ്ങള്‍ക്കിപ്പുറം പറയുന്നതെന്തിനെന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ് ഇങ്ങനെയൊരു ക്യാമ്പയ്ന്‍ ആരംഭിച്ചത്. മീടു ക്യാമ്പയ്‌നിന്റെ മുന്‍നിര പോരാളികളിലൊരാളായ നടി ആഷ്‌ലി ജൂഡ് ആണ് ആദ്യം ഇതുമായി രംഗത്തെത്തിയത്.

Advertisment

publive-image

ആദ്യമായി മോശം അനുഭവം ഉണ്ടായപ്പോള്‍ എന്തുകൊണ്ട് അത് തുറന്നു പറഞ്ഞില്ല എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ആഷ്‌ലി നല്‍കിയത്. ആദ്യമായി അത് സംഭവിക്കുമ്പോള്‍ എനിക്ക് ഏഴ് വയസ്സ് മാത്രമാണുണ്ടായിരുന്നത്. അക്കാര്യം ഞാന്‍ മുതിര്‍ന്ന ഒരാളോട് പറഞ്ഞു. ഓ... അയാള്‍ ഒരു നല്ല മനുഷ്യനാണ്. അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല എന്നായിരുന്നു അന്നത്തെ മറുപടി. അതുകൊണ്ട് പതിനഞ്ചാം വയസ്സില്‍ ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍ ഞാന്‍ അത് എന്റെ ഡയറിയോട് മാത്രം പറഞ്ഞു. അതൊരാള്‍ വായിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ഞാനൊരു ഒരു മുതിര്‍ന്ന ആളുമായി സെക്‌സ് ചെയ്തു എന്നായിരുന്നു.

ക്രിറ്റീന ഫോര്‍ഡ് എന്തുകൊണ്ടാണ് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം അന്ന് തുറന്നു പറയാതിരുന്നതെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചോദ്യത്തിനുശേഷം ട്വിറ്ററില്‍ ഹിറ്റാണ് വൈ ഐ ഡിഡിന്റ് റിപ്പോര്‍ട്ട്? എന്ന ഹാഷ് ടാഗ്. ഇതിന്റെ ചുവടുപിടിച്ചാണ് ആഷ്‌ലി ജൂഡ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരേ പീഡന ആരോപണം ഉന്നയിച്ച നടിയാണ് ആഷ്‌ലി.

റൂബി ഇന്‍ പാരഡൈസ്, ഹൈ െ്രെകംസ്, ബഗ്, ഡോള്‍ഫിന്‍ ടെയ്ല്‍ തുടങ്ങിയ ചിത്രങ്ങളിലെ നായികയാണ് ഗായിക നവോമി ജൂഡിന്റെ മകളായ ആഷ്‌ലി.

Advertisment