Advertisment

കോണ്‍ഗ്രസ് നേതാവ് അശോക്‌ ഗെലോട്ട് എച്ച്ഡി ദേവഗൌഡയുമായി ചര്‍ച്ച ആരംഭിച്ചു

New Update

publive-image

Advertisment

ബെംഗളൂരു ∙ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായിരിക്കെ കോണ്‍ഗ്രസ് നേതാവ് അശോക്‌ ഗെലോട്ട് ജെ ഡി എസ് നേതാവ് എച്ച് ഡി ദേവഗൌഡയുമായി ചര്‍ച്ച ആരംഭിച്ചു .

90 സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ 35 ല്‍ കുറയാത്ത സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്ന ജെ ഡി എസുമായി ഭരണം പങ്കിടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് .

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. ബിജെപി 95 സീറ്റുകളിലും കോണ്‍ഗ്രസ് 79 സീറ്റുകളിലും ജെ ഡി എസ് 41 സീറ്റുകളിലും ലീഡ് ചെയ്യുന്നു .

ഫലം പുറത്തുവരുമ്പോൾ ലീഡ് നിലയിൽ ബിജെപി തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുന്നു എന്നതാണ് ശ്രദ്ധേയം . ജെ ഡി എസ് നിര്‍ണ്ണായക ശക്തിയായി മാറുമെന്ന സൂചനകളാണ് പുറത്തുവരുന്നത് .

publive-image

222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്. 113 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത് . കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൽസരിക്കുന്ന രണ്ടു മണ്ഡലങ്ങളിലും അദ്ദേഹം പിന്നിലാണ് . ബാദമി, ചാമുണ്ഡേശ്വരി എന്നീ മണ്ഡലങ്ങളിലാണ് അദ്ദേഹം മത്സരിക്കുന്നത്.

 

karnadaka ele
Advertisment