Advertisment

ശ്രീദേവിയെ കണ്ടപ്പോള്‍ സമാധാനത്തോടെ ഉറങ്ങുകയാണെന്ന് തോന്നി, കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ ; മുഖം മെലിഞ്ഞിരുന്നു; നടിയുടെ മൃതദേഹം ഏറ്റുവാങ്ങിയ പ്രവാസി മലയാളി പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

ദുബൈ: ഇന്ത്യയുടെ അഭിമാനമായ താരത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായത് ഒരു മലയാളിക്കാണ്. ദുബൈയിലെ മലയാളികള്‍ക്കെല്ലാം ഏറെ പരിചിതനായ സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ആയിരുന്നു ആ മലയാളി.

Advertisment

publive-image

ശ്രീദേവിയുടെ മരണത്തിന് ശേഷം മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഓട്ടത്തിലായിരുന്നു അഷ്‌റഫ്. ശ്രീദേവിയുടെ മൃതദേഹം എംബാം ചെയ്ത ശേഷം അഷ്‌റഫ് താമരശ്ശേരിക്ക് കൈമാറിയതായി ദുബൈ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയില്‍ വ്യക്തമാക്കുന്നു. ദുബൈ ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിംഗ് കേന്ദ്രത്തില്‍ നിന്നാണ് അഷ്‌റഫിന് ശ്രീദേവിയുടെ മൃതദേഹം കൈമാറിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

സമാധാനത്തോടെ ഉറങ്ങുകയാണെന്നാണ് തനിക്ക് ശ്രീദേവിയെ അവസാനമായി കണ്ടപ്പോള്‍ തോന്നിയതെന്ന് അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ. സിനിമകളിലും ഫോട്ടോകളിലും കണ്ടതിനേക്കാള്‍ ശ്രീദേവിയുടെ മുഖം മെലിഞ്ഞിരുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിരന്തര ഇടപെടല്‍ നടത്തുന്ന വ്യക്തിത്വമാണ് അഷ്‌റഫ്. സാമൂഹ്യപ്രവര്‍ത്തനത്തിന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌ക്കാരത്തിന് അഷ്‌റഫ് അര്‍ഹനായിട്ടുണ്ട്.

Advertisment