Advertisment

ആസിഫ് അലിയുടെ പുതിയ ചിത്രം ‘കക്ഷി അമ്മിണിപിള്ള’; ഷൂട്ടിങ് ആഗസ്റ്റ് 20ന് തലശ്ശേരിയില്‍

author-image
ഫിലിം ഡസ്ക്
New Update

Advertisment

ആസിഫ് അലിയെ നായകനാക്കി ഗ്രാഫിക് ഡിസൈനര്‍ ബിന്‍ജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കക്ഷി അമ്മിണിപിള്ള. സാറാ ഫിലിംസിന്റെ ബാനറില്‍ റിജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് 20ന് തലശ്ശേരിയില്‍ ആരംഭിക്കും. പുതുമുഖ താരമാണ് നായികയായെത്തുക.

ജിസ് ജോയ് സംവിധാനം ചെയ്യുന്ന വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലാണ് ആസിഫ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ ഫിലിംസിന്റെ ബാനറില്‍ എസ്.കെ സുനില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക.

അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ദേവന്‍, ശാന്തികൃഷ്ണ, കെ.പി.എസ്.സി ലളിത എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അഡ്വഞ്ചേഴ്‌സ് ഒഫ് ഓമനക്കുട്ടന് ശേഷം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ഇബിലിസിലും ആസിഫാണ് നായകന്‍. മഡോണ സെബാസ്റ്റിയനാണ് ഇതിലെ നായിക.

Advertisment