Advertisment

പേര് അസ്മിത ;കാഴ്ചയില്‍ അതീവ സുന്ദരി ,ഒരു മോഡലിനെ പോലെ : പക്ഷേ ജോലിയാണ് വ്യത്യസ്തം..!

New Update

സൂറത്ത്: പേര് അസ്മിത ഗോഹില്‍, കാഴ്ചയില്‍ അതീവ സുന്ദരിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു മോഡലിനെ പോലെ. പക്ഷേ ഈ കാണുന്നതു പോലെയൊന്നുമല്ല ഒരു നാടിനെ തന്നെ കിടുകിട വിറപ്പിക്കുന്ന കുപ്രസിദ്ധ ഗുണ്ടയാണ്. മാത്രമല്ല ഇപ്പോള്‍ പോലീസ് കസറ്റ്ഡിയിലുമാണ് കക്ഷി.

Advertisment

publive-image

സൂറത്തിലെ ഒരു കടക്കാരനെ ഭീഷണിപ്പെടുത്തി കട അടപ്പിച്ച പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയായിരുന്നു അസ്മിതയുടെ ആക്രമണം. പാന്‍ കടക്കാരനെ വാളുയര്‍ത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തിയ 500 രൂപ പിടിച്ചെടുത്ത ശേഷം ഇവര്‍ കടയടപ്പിക്കുകയായിരുന്നു.

സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ സോഷില്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ആയുധങ്ങളുമായി ആളുകളെ ആക്രമിച്ചതും ഭീഷണിപ്പെടുത്തിയതുമടക്കം നിരവധി കേസുകള്‍ യുവതിയുടെ പേരില്‍ ഉണ്ട്. ഹോളി ആഘോഷിക്കുന്നവര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ട ഇവരുടെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് അസ്മിത പ്രസിദ്ധയായത്.

Advertisment