നിറവയറുമായി പ്രസവത്തലേന്ന് നൃത്തം ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറല്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, July 30, 2020

പ്രസവത്തലേന്ന് നൃത്തം ചെയ്യുന്ന ഒരു യുവതിയുടെ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തോപ്പുംപടി സ്വദേശിയായ അശ്വതിയാണ് വിഡിയോയിലെ താരം. നിറവയറുമായി അശ്വതി നൃത്തം ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. പ്രസവത്തിന് ആശുപത്രിയിലേക്ക് പോകുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുൻപാണ് അശ്വതി ഈ വിഡിയോ ചെയ്തത്.

ഇരുപത്തിയഞ്ചു വർഷമായി നൃത്തം പഠിക്കുന്നുണ്ട് അശ്വതി. ജൂൺ 29ന് പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റാകാന്‍ ആവശ്യപ്പെട്ടിരുന്നു. 30ന് പ്രസവിച്ചു. പ്രസവത്തിനു ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുൻപ് ചെയ്ത വിഡിയോയാണ് ഇതെന്നും അശ്വതി പറയുന്നു. ‘

കോവിഡ് കാരണം ക്ലാസൊക്കെ അടച്ചപ്പോൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്ന് കരുതിയിരുന്നു. പക്ഷേ, സാധിച്ചില്ല. ആ സങ്കടം തീർക്കാനായി ചെയതതാണ്.’– അശ്വതി പറഞ്ഞു.

×