Advertisment

കര്‍ഷക പ്രക്ഷോഭം: കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനാ പ്രതിനിധികളും തമ്മില്‍ നടത്തിയ രണ്ടാം വട്ട ചര്‍ച്ചയും പരാജയും; അടുത്ത ചര്‍ച്ച ശനിയാഴ്ച

New Update

publive-image

Advertisment

ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ കര്‍ഷക സംഘടനാ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള രണ്ടാംവട്ട ചര്‍ച്ചയിലും തീരുമാനമായില്ല. വ്യാഴാഴ്ച നടന്ന ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ശനിയാഴ്ച രണ്ടിനു വീണ്ടും ചർച്ച നടക്കും.

വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നും അതിനായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. തുറന്ന മനസ്സോടെ ചർച്ച തുടരുമെന്ന് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു.

കർഷകരുടെ ആശങ്ക അകറ്റാൻ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകൾ ഇറക്കാം എന്നതായിരുന്നു സർക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ അത് കർഷക സംഘടന നേതാക്കൾ അംഗീകരിച്ചില്ല. മുപ്പത്തിയഞ്ചോളം നേതാക്കളാണ് ചര്‍ച്ചയ്ക്കായി എത്തിയത്. ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിന്റെ ഭക്ഷണം കഴിക്കാനുള്ള ക്ഷണവും കർഷകർ നിരസിച്ചു.

Advertisment