Advertisment

രുചിക്കൂട്ടുകളുടെ നിറഭേദങ്ങളുമായി കുവൈറ്റ് ആത്തൂസ് കിച്ചണ്‍ ചലച്ചിത്ര താരം സന്തോഷ്‌ പണ്ഡിറ്റ് ഉദ്ഘാടനം ചെയ്തു

New Update

publive-image

കുവൈറ്റ്: കുവൈറ്റില്‍ പ്രവാസികള്‍ക്ക് രുചിക്കൂട്ടുകളുടെ വ്യത്യസ്ത അനുഭവവുമായി അത്തൂസ് കിച്ചന്‍ നാടിനു സമര്‍പ്പിച്ചു. നൂറുകണക്കിന് ജനങ്ങള്‍ തടിച്ചു കൂടിയ അന്തരീക്ഷത്തില്‍ ചലച്ചിത്ര താരം സന്തോഷ്‌ പണ്ഡിറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Advertisment

publive-image

പാചകത്തിനും ആതിഥേയ മര്യാദകളിലും പേരുകേട്ട മലബാറിലെ പ്രശസ്ത കുടുംബത്തിലെ പുത്രിയായിരുന്ന അത്തൂസിന്റെ മകന്‍ മുഹമ്മദ്‌ നിസാറിന്റെ രുചിക്കൂട്ടുകളുടെ അനുഭവങ്ങളുമായാണ് അത്തൂസ് കിച്ചന്‍ തുറന്നത്.

publive-image

കുവൈറ്റ് ദജീജിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉള്ള ഫുഡ് കോര്‍ട്ടിലാണ് പുതിയ റസ്റ്റോറന്റ് . ഫുട്ബോള്‍ താരം അനസ് ഇടത്തോടിക, ഖബലന്‍ സാദ അല്‍ത്തോബിബ് , ബോളിവുഡ് താരങ്ങളായ നടി കിരണ്‍, നടന്‍ ദീപക്, എം ടി മുഹമ്മദ്‌ നിസാര്‍, സ്ഥാപനത്തിന് നെടുനായകത്വം വഹിക്കുന്ന അബ്ദുള്‍ റഹ്മാന്‍ പടന്ന എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു .

 

publive-image

സന്തോഷ്‌ പണ്ഡിറ്റും കിരണും ദീപകും റാഫി കല്ലായിയും ചേര്‍ന്നൊരുക്കുന്ന കലാസന്ധ്യയും ഉദ്ഘാടന ശേഷം ചടങ്ങിന് മിഴിവേകി. മിനി പാര്‍ട്ടി ഹാള്‍, ചെറുതും വലുതുമായ കുടുംബങ്ങള്‍ക്ക് ക്യാബിന്‍ സൗകര്യം, പരമ്പരാഗതമായ അറേബ്യന്‍ ശൈലിയിലുള്ള പ്രത്യേക൦ ഇരിപ്പിടങ്ങള്‍, ലൈവ് തട്ടുകട, ഓപ്പണ്‍ കിച്ചന്‍ എന്നിവയൊക്കെ അത്തൂസ് കിച്ചന്റെ പ്രത്യേകതകളാണ്.

publive-image

publive-image

ഒരു കെ ഡിയ്ക്ക് 18 തരം വിഭവങ്ങളുമായി വാഴയിലയില്‍ വിളമ്പുന്ന ഊണ് ഇവിടെ 365 ദിവസവും ഉണ്ടായിരിക്കും. ഉദ്ഘാടന ഓഫറുകളായി ഒരു കെ ഡിയ്ക്ക് തലശ്ശേരി ദം ബിരിയാണി, 1.250 കെ ഡിക്ക് പ്രോണ്‍സ് ബിരിയാണി, ഫ്രഷ്‌ മട്ടന്‍ ബിരിയാണി, പേപ്പര്‍ ഗ്രില്‍ഡ്‌ ചിക്കന്‍, ചിക്കന്‍ ബജ്ബൂസ് എന്നിവ ലഭ്യമായിരിക്കും.

kuwait lateat athoos
Advertisment