Advertisment

കടകള്‍ തുറക്കാനൊരുങ്ങി രാമചന്ദ്രന്‍. എത്ര സ്വര്‍ണ്ണവും കടം നല്കാനൊരുങ്ങി മൊത്തവ്യാപാരികള്‍. അറ്റ്‌ലസ് തുറക്കേണ്ട താമസം സ്വര്‍ണ്ണം വാങ്ങാനൊരുങ്ങി പ്രവാസി മലയാളികള്‍. രാമേട്ടന്‍ ഇന്നും ജനകോടികളുടെ വിശ്വസ്ത സ്ഥാപന൦ ! അറ്റ്‌ലസിന്‍റെ മടങ്ങിവരവ് ഗംഭീരമാകും !

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ദുബായ് ∙ അവകാശവാദങ്ങള്‍ പലരും മുഴക്കിയെങ്കിലും ഒരാളുടെയും സഹായമില്ലാതെ ദുബായ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ അറ്റ്‌ലസ് രാമചന്ദ്രൻ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു.

പണ൦ തിരിച്ചടച്ചു ബാങ്കുകളുമായി ധാരണയിലെത്തിയ ശേഷം ദുബായ് സര്‍ക്കാരിന്‍റെ ആനുകൂല്യം നേടിയാണ്‌ രാമചന്ദ്രന്‍ ജയില്‍ മോചിതനായത്.

publive-image

ആദ്യ കേസില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബാങ്കുകളുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ബാക്കി ശിക്ഷാ കാലാവധിയില്‍ ഇളവ് നേടി രാമചന്ദ്രന്‍ പുറത്തിറങ്ങിയത്. ഇതോടെ രാമചന്ദ്രന്റെ മോചനത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ നേതാക്കള്‍ മത്സരിക്കുകയായിരുന്നു.

ദുബായ്ക്ക് പുറത്തേയ്ക്ക് സഞ്ചരിക്കാന്‍ തല്‍ക്കാലം വിലക്കുണ്ടെങ്കിലും അവശേഷിക്കുന്ന കേസുകള്‍ തീര്‍ക്കാനും ശക്തമായ തിരിച്ചുവരവിനുമാണ് രാമചന്ദ്രന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനായി ദുബായില്‍ പൂട്ടിപ്പോയ ഷോറൂമുകളില്‍ ഒരെണ്ണം ഉടന്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് രാമചന്ദ്രന്‍.

publive-image

എന്നാല്‍ കച്ചവടത്തില്‍ നേരും നെറിയും എക്കാലവും കാത്തുസൂക്ഷിച്ചിട്ടുള്ള അറ്റ്‌ലസ് രാമചന്ദ്രൻ വീണ്ടും വ്യാപാരത്തിനിറങ്ങിയാല്‍ കൈയ്യയച്ച് സഹായിക്കാന്‍ തയ്യാറെടുക്കുകയാണ് ഗള്‍ഫിലെ സ്വര്‍ണ്ണ മൊത്ത വ്യാപാരികള്‍ എന്നാണ് റിപ്പോര്‍ട്ട് .

ഷോറൂമുകള്‍ തുറക്കുന്ന മുറയ്ക്ക് അദ്ദേഹത്തിനു എത്ര സ്വര്‍ണ്ണവും കടമായി

നല്‍കാന്‍ ഇവര്‍ ഒരുക്കമാണ് . മാത്രമല്ല ഇന്നും ജനകോടികളുടെ വിശ്വസ്തനായ അറ്റ്‌ലസ് രാമചന്ദ്രൻ കട തുറന്നാല്‍ അവിടെനിന്നു തന്നെ സ്വര്‍ണ്ണം വാങ്ങാനുള്ള ഒരുക്കത്തിലാണ് ഗള്‍ഫിലെ പ്രവാസികള്‍. അവര്‍ക്ക് ഇന്നും രാമചന്ദ്രന്‍ വിശ്വസ്ത സ്ഥാപനമാണ്‌.

publive-image

സൗദി, കുവൈത്ത്, ദോഹ, മസ്കത്ത് എന്നിവിടങ്ങളിലെ ജ്വല്ലറികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണു മുൻഗണനയെന്നും പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്നും രാമചന്ദ്രൻ പറഞ്ഞിരുന്നു .

ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അറ്റ്ലസ് ജ്വല്ലറി ഇന്ത്യാ ലിമിറ്റഡിന്റെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും. 10 രൂപയുടെ ഓഹരിക്ക് ഇപ്പോൾ 70 രൂപയുണ്ട്.

publive-image

അയ്യായിരത്തോളം ചെറിയ ഓഹരി ഉടമകളുള്ള ഈ കമ്പനി വിപുലമാക്കും. യുഎഇയിലെ 19 ഷോറൂമുകളും ഓഫിസും വർക‍്ഷോപ്പും അടച്ചെങ്കിലും രാജ്യം വിടില്ല. ഒരു ഷോറൂമെങ്കിലും എത്രയും വേഗം പുനരാരംഭിക്കും.

വായ്പയ്ക്ക് ഈടായി നൽകിയ ചെക്ക് മടങ്ങിയതാണു പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. തിരിച്ചടവ് ഒരു തവണ അൽപം വൈകി. നന്നായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്ന് വൈകൽ ബാങ്ക് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

publive-image

എന്നാൽ, ബാങ്ക് പെട്ടെന്ന് ചെക്ക് ഹാജരാക്കാനുള്ള കാരണം ചില കിംവദന്തികളാണെന്നു കരുതുന്നു. ഭാര്യ ഇന്ദിരയാണു ബാങ്കുകളുമായി ചർച്ച നടത്തിയത്. മസ്കത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന രണ്ട് ആശുപത്രികൾ വിറ്റാണു ബാങ്കുകൾക്കു തുക നൽകി താൽക്കാലിക ധാരണയിലെത്തിയത്.

എന്നാൽ ആശുപത്രികൾ വിൽക്കാനും പണം കിട്ടാനും പബ്ലിക് പ്രോസിക്യൂഷനിൽ നടപടികൾ പൂർത്തിയാക്കാനും കുറച്ചു സമയമെടുത്തു. ദൈവത്തോടും ഒപ്പം നിൽക്കുന്നവരോടും നന്ദിയുണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു.

atlasramachandran gulf bussiness
Advertisment