Advertisment

എന്റെ വീഴ്ചകള്‍ ഞാന്‍ കണ്ടെത്തി, തിരിച്ചറിഞ്ഞു. പഴയ രാമചന്ദ്രനായിട്ടുതന്നെ ഉടന്‍ തിരികെയെത്തു൦ - അറ്റ്‌ലസ് രാമചന്ദ്രന്‍

New Update

publive-image

Advertisment

ദുബായ് : പഴയ രാമചന്ദ്രനായിട്ട് തന്നെ താന്‍ ഉടന്‍ ബിസിനസില്‍ തിരികെയെത്തുമെന്ന് കഴിഞ്ഞ ദിവസം ദുബായ് ജയിലില്‍ നിന്നും മോചിതനായ മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ .

എനിക്ക് പ്രതീക്ഷയുണ്ട്. വീണ്ടും കരുത്തോടെ തിരിച്ചുവരാനാവുമെന്ന കാര്യത്തില്‍. അത് വൈകാതെ നടക്കും. അതിനുള്ള പ്രയത്നത്തിലാണിപ്പോള്‍.

publive-image

മോചന ശേഷമുള്ള നിയമപ്രകാരമുള്ള ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും അനുമതി ലഭിക്കാനുമുള്ള സമയം വേണ്ടതുണ്ട്. അത് ലഭിച്ചാലുടന്‍ പുതിയ സംരംഭവുമായി വീണ്ടുമെത്തും.

അതും ദുബായില്‍ ഒരു ഷോറൂം തുടങ്ങിക്കൊണ്ടായിരിക്കും ആ തുടക്കം. എന്നെ വിശ്വസിച്ച ജനങ്ങള്‍ ആ സംരംഭത്തിലും എന്നോടൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് കരുതുന്നത് - പ്രമുഖ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

publive-image

വ്യാപാരം നല്ല രീതിയില്‍ നടന്നുവന്ന കാലത്ത് എന്റെ ഭാഗത്ത് ചില വീഴ്ചകളുണ്ടായി. ചുമതലയേല്‍പ്പിച്ചവരെ പൂര്‍ണമായും വിശ്വസിച്ചു. അവര്‍ ആ സ്വാതന്ത്ര്യം കുറെ ദുരുപയോഗം ചെയ്തു. അതുപോലെ ചില ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാരുടെ ഉപദേശങ്ങളെയും വിശ്വസിച്ചു.

അതും വീഴ്ചക്ക് കാരണമായി. എന്തായാലും എന്റെ വീഴ്ചകള്‍ ഞാന്‍ കണ്ടെത്തി, തിരിച്ചറിഞ്ഞു. ഇനിയൊരു സംരംഭത്തിന് മുതിരുമ്പോള്‍ ഈ പാഠങ്ങള്‍ എന്റെ മനസ്സിലുണ്ടാവും. ആ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാവും എന്റെ ശ്രദ്ധ- രാമചന്ദ്രന്‍ പറഞ്ഞു.

publive-image

ഈ മൂന്നുവര്‍ഷം കൊണ്ട് ഒരു കാര്യം പഠിച്ചു- ഏത് ബിസിനസ്സായാലും നമ്മുടെ ശ്രദ്ധയും സാന്നിധ്യവും അവിടെ ഉണ്ടാവണം. അതിനായിരിക്കണം പ്രാധാന്യം. മറ്റുള്ളവരെ വിശ്വസിച്ച് ഏല്‍പ്പിച്ച് പോകുന്നതും ശരിയല്ലെന്ന് ബോധ്യമായി.

ഇതിന് പരിഹാരം നമ്മുടെ സാന്നിധ്യമാണ്. എല്ലാവരും വിട്ടുപോയിട്ടും ബിസിനസ്സിന്റെ ബാലപാഠം പോലും അറിയാത്ത ഭാര്യ ഇന്ദിര ഒറ്റക്കാണ് മിക്ക കാര്യങ്ങളും നിര്‍വഹിച്ചത്. അവരുടെ പ്രയത്‌നമാണ് ഇപ്പോഴത്തെ എന്റെ ഈ മോചനമെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

publive-image

കുവൈത്തിന്‍നിന്ന് തിരിച്ചെത്തിയ ശേഷമാണ് യു.എ.ഇ യില്‍ ബിസിനസ് ആരംഭിക്കുന്നത്. അവിടെ സമ്പാദ്യം വലിയ തോതില്‍ നഷ്ടമായി. ദുബായില്‍ ഒരു സ്ഥാപനം അതിന് ശേഷമാണ് തുടങ്ങുന്നത്.

ഇവിടെ വളര്‍ച്ച അഭൂതപൂര്‍വമായ നിലയിലായിരുന്നു. ചെറിയകാലം കൊണ്ടുതന്നെ യു.എ.ഇ യില്‍ പത്തൊമ്പത് ഷോറൂമുകള്‍ അറ്റ്ലസിന് ഉണ്ടായി. മറ്റ് ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലുമായി അമ്പതോളം സ്ഥാപനങ്ങളുണ്ട് .

atlasramachandran
Advertisment