എടിഎം തട്ടിപ്പ് : നൈജീരിയന്‍ സ്വദേശിയും ഭാര്യയും മുംബൈയില്‍ പിടിയില്‍

മനോജ്‌ നായര്‍
Wednesday, August 8, 2018

മുംബൈ : എടിഎം തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിലെ പ്രതികളായ വിദേശ പൌരന്മാരെ മുംബൈയില്‍ നിന്നും കേരളാ പോലീസ് അറസ്റ്റ് ചെയ്തു . നൈജീരിയന്‍ സ്വദേശിയായ ബെഞ്ചമിന്‍, ഇയാളുടെ ഭാര്യ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെപ്പറ്റി സൂചന ലഭിച്ചതിനെത്തുടര്‍ന്ന്‍ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം മുബെയിലെത്തി മൂന്നു ദിവസം നിരീക്ഷിച്ച ശേഷമാണ് പ്രതികളെ കണ്ടെത്തിയത് . വസായ് ഈസ്റ്റിലെ വാടക ഫ്ലാറ്റില്‍ നിന്നാണ് ബെഞ്ചമിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് രേഖപ്പെടുത്തി വസായ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ ഇന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോകും.

×