Advertisment

വിശപ്പിനെ കൊല്ലേണ്ടതിന് വിശന്നവനെ കൊല്ലുന്ന ലോകത്തേക്ക് നമ്മുടെ നാടെത്തിയതില്‍ ലജ്ജിക്കുന്നുവെന്ന് ജയസൂര്യ; കോടികളുള്ള മല്ല്യമാര്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോ, മധുവിനെ പോലുള്ള പാവപ്പെട്ടവര്‍ക്കും ജീവിക്കണ്ടേയെന്ന് സന്തോഷ് പണ്ഡിറ്റ്

author-image
ഫിലിം ഡസ്ക്
New Update

പാലക്കാട് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ജയസൂര്യയും സന്തോഷ് പണ്ഡിറ്റും. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇരുവരും പ്രതികരിച്ചത്. മധുവില്‍ നിന്നും നമ്മളിലേയ്ക്ക് ഒരു വിശപ്പിന്റെ ദൂരം മാത്രമേയുള്ളൂ എന്നാണ് ജയസൂര്യ പറഞ്ഞത്.

Advertisment

ഈ ലോകത്ത് പാസ്‌പോര്‍ട്ടും, കോടികളുമുള്ള മല്ല്യമാര്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോ മധുവിനെ പോലുള്ള പാവപ്പെട്ടവര്‍ക്കും ജീവിക്കേണ്ടേയെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ ചോദ്യം.

publive-image

ജയസൂര്യയുടെ വാക്കുകള്‍:

മധു… അത്’നീയാണ് ‘ അത്… ‘ഞാനാണ് ‘ മധുവില്‍ നിന്നും നമ്മളിലേക്ക് വെറും ഒരു വിശപ്പിന്റെ ദൂരം മാത്രം.. വിശപ്പിനെ, കൊല്ലേണ്ടതിന് വിശന്നവനെ കൊല്ലുന്ന ലോകത്തേക്ക് നമ്മുടെ നാടെത്തിയതില്‍ ഞാനും ലജ്ജിക്കുന്നു..

എത്രയും പെട്ടന്ന് ഇതിനൊരു ശക്തമായി നടപടി ഉണ്ടാകുമെന്ന് അടിയൊറച്ച് ഞാന്‍ വിശ്വസിക്കുന്നു

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍:

നിരവധി നിഷ്ഠൂരവും ക്രൂരവുമായ കൊലപാതകങ്ങള്‍ക്കുമാണ്

നാം കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷി ആകുന്നത്.

അട്ടപ്പാടിയിലെ യുവാവിനെ ആള്‍ക്കൂട്ടം ചേര്‍ന്നു മര്‍ദ്ദിച്ചു

കൊന്നതും (അതിനിടയില്‍ കുറേ പേര്‍ selfy എടുത്തു ആഘോഷിച്ചു),

കണ്ണൂരിലെ ശുഹൈബിന്റെ മൃഗീയമായ കൊലപാതകവും,

ഗര്‍ഭസ്ഥ ശിശു പോലും ആക്രമണത്തില്‍ കൊല്ലപ്പെടുന്നതും

നമ്മുടെ മൃഗീയ സ്വഭാവത്തിന്‌ടെ ഉദാഹരണങ്ങളല്ലേ ?

എല്ലാ കൊലപാതകങ്ങളും അപലപനീയങ്ങളാണ്.

ഇതാണോ സാംസ്‌കാരിക കേരളം ?

ഇതാണോ No 1 സംസ്ഥാനം.

ഈ ലോകത്ത് പാസ്‌പോര്‍ട്ടും, കോടികളുമുള്ള മല്ല്യമാര്‍ക്ക്

മാത്രം ജീവിച്ചാല്‍ മതിയോ?

മധുവിനെ പോലത്തെ പാവപ്പെട്ടവര്‍ക്കും ജീവിക്കേണ്ടേ?

നാം കുറെ കൂടി സഹിഷ്ണുത കാണിക്കുക.

100% സാക്ഷരത പ്രവൃത്തിയില്‍ കൊണ്ടു വരിക.

എല്ലാം ഭാവിയില്‍ ശരിയാകുമെന്നു വിശ്വസിക്കുന്നു.

Advertisment