Advertisment

മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു; അച്ഛന്‍ അറസ്റ്റില്‍

New Update

അമ്പലപ്പുഴ: മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛനെ പോലീസ് പിടികൂടി. തകഴി മയൂരം വീട്ടില്‍ ജയകുമാറി(55)നെയാണ് അമ്പലപ്പുഴ പോലീസ് പിടികൂടിയത്. ഇയാളുടെ 17 വയസുള്ള മകനെ തലയിണ ഉപയോഗിച്ച് മുഖംപൊത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.

publive-image

കഴിഞ്ഞ 10നു രാത്രിയായിരുന്നു സംഭവം. പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഭാര്യ ശ്രീദേവി(52)യെ ജയകുമാര്‍ മര്‍ദ്ദിച്ചിരുന്നു. ശ്രീദേവി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് ജയകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Advertisment