Advertisment

യുഎസിനും ജപ്പാനും പുറമേ മലബാര്‍ നാവിക അഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഓസ്‌ട്രേലിയയും

New Update

publive-image

Advertisment

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന മലബാര്‍ നാവിക അഭ്യാസത്തിന് യുഎസ്സിനും ജപ്പാനും പുറമേ ഓസ്‌ട്രേലിയയും പങ്കെടുക്കും. ചൈനയുമായി നിലനിൽക്കുന്ന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയേയും നാവികാഭ്യാസത്തിൽ ഉൾപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചത്.

ഇതോടെ ഈ വർഷം അവസാനം നടക്കുന്ന നാവികാഭ്യാസത്തിൽ ക്വാഡ്(Quadrilateral coalition)രാജ്യങ്ങളായ ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളിലെ നാവികസേനകൾ ഒന്നിച്ച് ബംഗാൾ ഉൾക്കടലിൽ അണിനിരക്കും. ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സമുദ്രത്തിൽ നാലു രാജ്യങ്ങൾ ഒന്നിക്കുന്ന സംയുക്ത നാവികാഭ്യാസം ചൈനയ്ക്ക് മേൽ സമ്മർദമുയർത്തുന്നതാണ്.

2004 ൽ സൂനാമി ദുരിതാശ്വാസത്തിനായാണ് യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഒന്നിച്ചു ക്വാഡ് സഖ്യം രൂപീകരിച്ചത്. 2007ൽ സഖ്യം പുനരുജ്ജീവിപ്പിച്ചു. നവംബർ അവസാനം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായാണ് നാവികാഭ്യാസം.

Advertisment