Advertisment

ഓസ്ട്രിയയില്‍ ഫാം ഹൌസിലുണ്ടായ സ്‌ഫോടനത്തില്‍ 3 പേര്‍ മരിച്ചു

New Update

 

Advertisment

publive-image

വിയന്ന : ഓസ്ട്രിയയിവെ ലോവര്‍ ഓസ്ട്രിയയില്‍ ഫാം ഹൗസിലുണ്ടായ സ്‌ഫോടനത്തില്‍ 3 പേര്‍ മരിച്ചു.ലോവര്‍ ഓസ്ട്രിയയിലെ ഓബര്‍ ഗേന്‍സന്‍സ് ഡോര്‍ഫില്‍ ,  ഹാര്‍മാന്‍സ് ഡോര്‍ഫിലെ ( കോര്‍ നൊയേബുര്‍ഗ് ജില്ല) ഫാമിലാണ് അഗ്നിബാധയുണ്ടായത്. ഫാം ഹൗസിലുണ്ടായ അഗ്നിബാധയെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലാണ് 3 പേര്‍ക്ക് ജീവഹാനി സംഭവിച്ചത്. ചൊവ്വാഴ്ച്ച വൈകിയും തീയണയ്ക്കാനുള്ള ശ്രമം തുടരുകയായിരുന്നു .

ഉച്ചകഴിഞ്ഞ് 2.45 ഓടുകൂടിയാണ് തീകത്തുന്നതായി സമീപ വാസികള്‍ അഗ്നിശമന വിഭാഗത്തെ അറിയിച്ചത്. കൃഷിപ്പണിക്കായുണ്ടായിരുന്ന യന്ത്രങ്ങളും വാഹനങ്ങളും ഫാം ഹൗസില്‍ സൂക്ഷിച്ചിരുന്നു.

publive-image

ഇവയ്ക്കു പുറമെ ഇവിടെയുണ്ടായിരുന്ന വൈക്കോലും തീവേഗത്തില്‍ പടരുന്നതിന് കാരണമായി. അഗ്നിബാധയെ തുടര്‍ന്ന് വന്‍ സ്‌ഫോടനം ഉണ്ടായി. മെഷീനുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ പണി നടന്നുകൊണ്ടിരുന്നപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. അപകടത്തില്‍ പിതാവും മകനും കൊച്ചു മകനുമാണ് കൊല്ലപ്പെട്ടത്.

publive-image

10 ഫയര്‍ ബ്രിഗേഡുകളും 140 അഗ്നിശമനാ പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാല്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമല്ല .

ഇതിനിടെ തീയണക്കാനെത്തിയ ഒരു ഫയര്‍ എഞ്ചിന്‍ ഹാര്‍മാന്‍സ് ഡോര്‍ഫില്‍ കാറുമായി കൂട്ടിയിടിച്ചു. കാര്‍ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Advertisment