Advertisment

സഹോദരിയോട് അശ്ലീലം പറഞ്ഞ ഇ റിക്ഷ ഡ്രൈവറെ യുവാവ് കുത്തിക്കൊന്നു

New Update

ന്യൂഡല്‍ഹി: സഹോദരിയോട് അശ്ലീലം പറഞ്ഞുവെന്ന് ആരോപിച്ച് സൗത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ഇ റിക്ഷ ഡ്രൈവറെ യുവാവ് കുത്തിക്കൊന്നു. ജഗ്ദീഷ് (35) ആണ് മരിച്ചത്. സംഭവത്തില്‍ ആമിര്‍ (24), സാക്കിര്‍ (19) എന്നിവരെ പിടികൂടിയതായി പോലീസ് പറഞ്ഞു.

publive-image

ആമിറിന്റെ സഹോദരിയെ സന്ദര്‍ശിക്കാനാണ് ഇരുവരും ദക്ഷിണ്‍ പുരിയിലെത്തിയത്. അതിനിടെ, മദ്യലഹരിയില്‍ ജഗ്ദീഷ് ആമിറിന്റെ സഹോദരിയെ അശ്ലീലം പറഞ്ഞുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ജഗ്ദീഷിന് കുത്തേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment