Advertisment

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് എത്തുന്നു

New Update

ഇതുവരെ കണ്ട് പരിചയിച്ച സ്‌കൂട്ടര്‍ രൂപത്തില്‍ നിന്ന് അല്‍പം മാറ്റത്തോടെ ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ സുസുക്കി ഇന്ത്യയിലെത്തിക്കുകയാണ്. ജൂലായ് 19-ന് ബര്‍ഗ്മാന്‍ ഔദ്യോഗികമായി പുറത്തിറങ്ങും. ഇതിന് മുന്നോടിയായി രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ ബര്‍ഗ്മാന്‍ എത്തിത്തുടങ്ങി. 5000 രൂപ സ്വീകരിച്ച് ചില ഡീലര്‍ഷിപ്പുകള്‍ ബര്‍ഗ്മാനുള്ള ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

Advertisment

publive-image

വിപണിയിലെത്തിയാല്‍ ആക്‌സസിന് തൊട്ടുമുകളില്‍ സുസുക്കി ഇന്ത്യ നിരയിലെ ഫ്ളാഗ്ഷിപ്പ് സ്‌കൂട്ടറാകും ബര്‍ഗ്മാന്‍ സ്ട്രീറ്റ്. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയിലായിരുന്നു ബര്‍ഗ്മാന്റെ അരങ്ങേറ്റം. മാക്സി സ്‌കൂട്ടര്‍ ശൈലിയിലാണ് രൂപകല്‍പന. വിദേശ വിപണിയിലെ താരമായ ബര്‍ഗ്മാന്‍ രൂപത്തിനോട് ഇണങ്ങുന്നതാണ്‌ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ ഓവറോള്‍ രൂപം.

ആക്സസ് 125 SE മോഡലിനെക്കാള്‍ വില ബര്‍ഗ്മാന് കൂടുമെന്നാണ് ആദ്യ സൂചന. പരമാവധി 76000 രൂപയ്ക്കുള്ളിലായിരിക്കും ഓണ്‍റോഡ്‌ വില. 125 സിസി ശ്രേണയില്‍ ഹോണ്ട ഗ്രാസ്യ, ടിവിഎസ് എന്‍ടോര്‍ക്ക്, അപ്രീലിയ SR125 എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ബര്‍ഗ്മാന്റെ എതിരാളികള്‍.

നിലവില്‍ നിരത്തിലുള്ള സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായ ഹാന്‍ഡില്‍ ബാര്‍. വലിയ ഏപ്രണ്‍ തുടങ്ങി ആകെ മൊത്തം രൂപം യൂറോപ്യന്‍ ശൈലിയെന്ന് പറയാം. ബോള്‍ഡായ രൂപത്തിന് ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലുള്ള സ്‌പോര്‍ടി ടെയില്‍ ലൈറ്റുകളും പിന്‍ഭാഗവും. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഉയര്‍ന്നു നില്‍ക്കുന്ന വിന്‍ഡ്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വലിയ സ്റ്റോറേജ് സ്പേസ്, 12Vചാര്‍ജിങ് സോക്കറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

വീതിയേറിയ സീറ്റില്‍ രണ്ടുപേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാം. വിദേശ വിപണിയില്‍ 125 സിസി മുതല്‍ 600 സിസി എന്‍ജിന്‍ കരുത്തില്‍ വരെ ബര്‍ഗ്മാന്‍ ലഭ്യമാണ്. ആക്‌സസ് 125 സ്‌കൂട്ടറിന്റെ എഞ്ചിനിലാണ് ഇന്ത്യയില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ എന്‍ട്രി. 6500 ആര്‍പിഎമ്മില്‍ 8.6 എച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍.

Advertisment