ഇഷ്ട നമ്പര്‍ ലേലത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ റെക്കോര്‍ഡ് തുക. KL-34 F 1 യുവാവ് സ്വന്തമാക്കിയത് 505000 രൂപയ്ക്ക്

Wednesday, April 4, 2018

കോട്ടയം: ഇഷ്ട നമ്പറിന്റെ കാര്യത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ ആരും മോശക്കാരല്ലെന്ന് തെളിയിച്ചു. കാഞ്ഞിരപ്പള്ളി ജോയിന്റ് ആര്‍ ടി ഓ ഓഫീസിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ഇഷ്ട നമ്പര്‍ ലേലം നടന്നത് ഇന്നാണ്.

ലേലം വിളിച്ചത് 405000 രൂപയ്ക്കാണ്. അതിനൊപ്പം ലേലത്തിന് കെട്ടി വച്ച തുക 100000 കൂടി ചേര്‍ക്കുമ്പോള്‍ KL-34 F 1 എന്ന നമ്പറിനു വേണ്ടി കാളകെട്ടി സ്വദേശി മുടക്കിയത് 505000 രൂപ. കാളകെട്ടി കപ്യാങ്കൽ കുടുംബാംഗമായ യുവാവ് അദ്ദേഹത്തിന്‍റെ ഫോർമുല 1 Racing Car ന് വേണ്ടിയാണ് ഒന്നാം നമ്പര്‍ സ്വന്തമാക്കിയത്. കാഞ്ഞിരപ്പള്ളി ആര്‍ ടി ഓ ഓഫീസിലെ റെക്കോര്ഡ് ലേല തുകയാണിത്‌.

×