ഔഡി അഡംബര കാര്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ത്യയിലേക്ക്

Wednesday, April 18, 2018

ഔഡി അഡംബര കാര്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ത്യയിലെത്തിക്കാന്‍ ലക്ഷ്യമിട്ട് കമ്പനി. 22-25 ലക്ഷം രൂപയ്ക്കുള്ളില്‍ വില വരുന്ന കാറുകളാണ് പുറത്തിറക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നത്. ഇതുവഴി ഇന്ത്യന്‍ വിപണിയില്‍ 2015-ല്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് ഔഡി ലക്ഷ്യമിടുന്നത്.

നിലവില്‍ എന്‍ട്രി ലെവല്‍ ശ്രേണിയിലുള്ള A3 സെഡാന്‍, Q 3 എസ്.യു.വി എന്നിവയ്ക്ക് താഴെയാകും ഈ ആഡംബരക്കാരന്റെ വരവ്. നിലവില്‍ വില്‍പ്പനയുടെ കാര്യത്തില്‍ മെഴ്‌സിഡീസ് ബെന്‍സിനും ബിഎംഡബ്യുവിനും പിന്നില്‍ മൂന്നാമതാണ് ഔഡിയുടെ സ്ഥാനം.

×