Advertisment

ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ ജയിലില്‍ എത്തിയത് പാലാ ബിഷപ്പല്ല , സഹായമെത്രാന്‍ ജേക്കബ് മുരിക്കന്‍

New Update

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ സഹായമെത്രാന്‍ ജേക്കബ് മുരിക്കന്‍ എത്തി. രൂപതാ വാക്താവ് ഫാ ചന്ദ്രന്‍ കുന്നേലും ഒപ്പമുണ്ടായിരുന്നു.

Advertisment

publive-image

നേരത്തെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും സഹായ മെത്രാനും ജയിലിലെത്തി ഫ്രാങ്കോ മുളയ്ക്കലിനെ കണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ബിഷപ്പ് ഫ്രാങ്കോ പാലാ സബ് ജയിലിലെ 5968 നമ്പര്‍ തടവുപുള്ളിയായി മൂന്നാം നമ്പര്‍ സെല്ലിലാണുള്ളത്. കഞ്ചാവ് മോഷണ കേസ് പ്രതികള്‍ക്കൊപ്പമാണ് ബിഷപ്പ് കഴിയുന്നത് . സി ക്ലാസ് സൗകര്യങ്ങളായതിനാല്‍ ബിഷപ്പിന് കട്ടില്‍ ലഭിച്ചില്ല. നിലത്ത് പായ വിരിച്ചാണ് ബിഷപ്പ് ഉറങ്ങിയത്.

Advertisment