Advertisment

അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കോവിഡ് ആശുപത്രിയാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാകുന്നു

New Update

അയർക്കുന്നം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അയർക്കുന്നം സി.എച്ച്.സിക്ക് ഉമ്മൻചാണ്ടി എം.എൽ.എ യുടെ ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നുകോടി നാല്പ്പത്തിയേഴ് ലക്ഷം രൂപക്ക് പണി പൂർത്തീകരിച്ച ഐ.പി രോഗികൾക്കായുള്ള കെട്ടിടം കോവിഡ് ആശുപത്രിയിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്.

publive-image

പണികൾ പൂർത്തിയാക്കിയെങ്കിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ്പൊതുമരാമത്ത് വകുപിൽ നിന്ന് ലഭിക്കാത്തതും ,കോവിഡ് ക്ലസ്റ്ററായതിനാലും ആഗസ്റ്റ് രണ്ടിന് നടക്കേണ്ടിയിരുന്ന ഉദ്ഘാടന സമ്മേളനം മാറ്റി വച്ചിരുന്നു.

എന്നിരുന്നാലും ബ്ലോക്ക്പഞ്ചായത്തിന്റെ സ്ഥാപനം എന്ന നിലക്ക് സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള നടപടികൾ പൂർത്തിയാകുന്ന മുറക്ക് ഉടൻ തന്നെ ആശുപത്രി രോഗികൾക്കായി തുറന്ന് നല്കുമെന്നും കിടക്കകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും അനുവദിച്ചുവെന്നും പ്രസിഡണ്ട് റ്റി.റ്റി ശശീന്ദ്രനാഥ് അറിയിച്ചു.

ayarkkunnam community
Advertisment