Advertisment

കൊവിഡ് 19 വൈറസിനെതിരെ ആയുര്‍വേദത്തില്‍ മരുന്ന് കണ്ടുപിടിച്ചുവെന്ന അവകാശവുമായി ബാബ രാംദേവ് രംഗത്ത് : വാദം തള്ളി ആരോഗ്യ വിദഗ്ധർ

New Update

ഡൽഹി : കൊവിഡ് 19 വൈറസിനെതിരെ ആയുര്‍വേദത്തില്‍ മരുന്ന് കണ്ടുപിടിച്ചുവെന്ന അവകാശപ്പെട്ട് പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ പരസ്യത്തിലായിരുന്നു വൈറസിനെ പ്രതിരോധിക്കുന്നതിനായി തന്റെ കമ്പനി പതഞ്ജലി വികസിപ്പിച്ചെടുത്ത മരുന്നിനെക്കുറിച്ച് അവകാശവാദവുമായി ബാബ രാംദേവ് രംഗത്തെത്തിയത്.

Advertisment

publive-image

വൈറസിനെ പ്രതിരോധിക്കാന്‍ അശ്വഗന്ധയെന്ന ആയുര്‍വേദ സസ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന തടയുമെന്നായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്.

എന്നാൽ ഈ വാദത്തെ തള്ളി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തി. ബാബാ രാംദേവിന്റെ അവകാശവാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ എപിഡെമോളജി വിദഗ്ധന്‍ ഡോ. ഗിരിധര്‍ ബാബു പറഞ്ഞു. അടിസ്ഥാനരഹിതമായ ഇത്തരം അവകാശവാദങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമാവും. അഭ്യസ്ഥവിദ്യര്‍ പോലും വഴിതെറ്റുന്നതിന് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

baba ramdev covid 19 corona viruse pathanjali
Advertisment