Advertisment

പുതുമുഖങ്ങളുടെ ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ ലഭിക്കാന്‍ പ്രയാസം , നല്ല പല ചിത്രങ്ങളും പ്രേക്ഷകരിലെത്താതെ പോകുന്നുവെന്ന് ആസിഫ് അലി

author-image
ഫിലിം ഡസ്ക്
New Update

ഇക്കാലത്ത് പുതുമുഖങ്ങള്‍ ചെയ്യുന്ന സിനിമകള്‍ക്ക് തിയേറ്റര്‍ ലഭിക്കാന്‍ വളരെ പ്രയാസം നേരിടുന്നതായി യുവനടന്‍ ആസിഫ് അലി. മലയാള സിനിമയില്‍ താരമൂല്യമുള്ളവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ളതിനാലാകാം ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നും പുതിയ ചിത്രം ബി ടെകിന്റെ പ്രചാരണാര്‍ത്ഥം എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടന്‍ പറഞ്ഞു.

Advertisment

publive-image

”ജനപ്രീതിയുള്ള താരങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് എപ്പോഴും തിയേറ്ററുകള്‍ നടത്തുന്നവര്‍ക്ക് താത്പര്യം . പുതുമുഖങ്ങളുടെ ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ പൊതുവെ തിയേറ്റര്‍ ഉടമകള്‍ മടിക്കുന്നു. പണം മുടക്കി തിയറ്ററിലെത്തുന്നവര്‍ താരങ്ങളുടെ ചിത്രം കാണാന്‍ ഇഷ്ടപ്പെടുന്നതാകാം തിയേറ്റര്‍ ഉടമകളെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്. ഇതുമൂലം ഒട്ടനവധി നല്ല ചെറുചിത്രങ്ങള്‍ പ്രേക്ഷകരിലെത്തുന്നില്ല.” ആസിഫ് പറയുന്നു.

അടുത്തിടെ യുവതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നാം കൃത്യമായ പ്രദര്‍ശന സാധ്യതകളില്ലാത്തതിനാല്‍ നിര്‍മ്മാതാവ് തിയേറ്ററില്‍ നിന്നും പിന്‍വലിച്ചിരുന്നു. ആസിഫ് അലിയുടെ ബിടെകില്‍ യുവാക്കളുടെ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിടെകിന്റെ സംവിധാനം നവാഗതനായ മൃദുല്‍ നായരാണ്. മാക്ട്രോ പിക്‌ചേഴ്‌സാണ് ബിടെകിന്റെ നിര്‍മ്മാണവും വിതരണവും.

Advertisment