Advertisment

നിങ്ങളൊരു ഉദാഹരണം പറയാൻ എന്തിനാണ് നായികയേയും അവരുടെ ഹെയർ ഡ്രസ്സറിനേയും - രണ്ടും സ്ത്രീകളാണ് - പരാമർശിക്കുന്നത്? മാത്രമല്ല അതിൽ ഡിഗ്‌നിറ്റി ഓഫ് ലേബറിന്റേയും ക്വസ്റ്റ്യൻ വരുന്നു; ബി ഉണ്ണിക്കൃഷ്ണൻ പറയുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

മലയാള സിനിമയിലെ പുതിയ താരങ്ങളെ മുളയിലെ നുളളുന്ന ​ഗൂഢസംഘത്തെക്കുറിച്ച് നടൻ നീരജ് മാധവ് നേരത്തെ ഫേസ്ബുക്കിലൂടെ പരാമർശിച്ചത് ഏറെ വിവാദമായിരുന്നു. ഇതിൽ കൂടുതൽ വിവരങ്ങൾ നടൻ വെളിപ്പെടുത്തണമെന്നും പോസ്റ്റിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞിരുന്നു.

Advertisment

ആരുടെയും പേരെടുത്ത് പറയാനില്ലെന്നും തനിക്ക് ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇതെന്നും നീരജ് മറുപടി നൽകിയിരുന്നു. അതേസമയം നീരജിന്റെ പോസ്റ്റിലെ സ്ത്രീ വിരുദ്ധത എന്താണെന്ന് ഫെഫ്ക വ്യക്തമാക്കിയിരുന്നില്ല. ആ സ്ത്രീ വിരുദ്ധത നിറഞ്ഞ വാക്കുകൾ ഏതാണെന്നാണ് ബി ഉണ്ണിക്കൃഷ്ണൻ ഇപ്പോൾ വ്യക്തമാക്കുന്നത്. അയാളിട്ട ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത്, ഞാൻ സിനിമയിൽ തുടങ്ങിയപ്പോൾ നായികയുടെ ഹെയർ ഡ്രസ്റ്റിന് കിട്ടുന്നതിന്റെ പകുതി സാലറിയാണ് എനിക്ക് കിട്ടിയിരുന്നത് എന്നാണ്. അത് കള്ളമാണെന്നും ബി ഉണ്ണിക്കൃഷ്ണൻ പറയുന്നു.

publive-image

ബി ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ

നീരജിന്റെ പോസ്റ്റിലെ ഒരു വാചകത്തിലെ സ്ത്രീവിരുദ്ധത ഞങ്ങൾക്ക് വലിയ അത്ഭുതമായി തോന്നി. അയാളിട്ട ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത്, ഞാൻ സിനിമയിൽ തുടങ്ങിയപ്പോൾ നായികയുടെ ഹെയർ ഡ്രസ്റ്റിന് കിട്ടുന്നതിന്റെ പകുതി സാലറിയാണ് എനിക്ക് കിട്ടിയിരുന്നത് എന്നാണ്. അത് കള്ളവുമാണ്. അങ്ങനെ പകുതി സാലറി കൂട്ടുകയാണെങ്കിൽ ഏതാണ്ട് 600 രൂപയേ വരികയുള്ളൂ. അതല്ലല്ലോ അയാൾക്ക് കിട്ടിയിരുന്നത്. നിങ്ങളൊരു ഉദാഹരണം പറയാൻ എന്തിനാണ് നായികയേയും അവരുടെ ഹെയർ ഡ്രസ്സറിനേയും - രണ്ടും സ്ത്രീകളാണ് - പരാമർശിക്കുന്നത്? മാത്രമല്ല അതിൽ ഡിഗ്‌നിറ്റി ഓഫ് ലേബറിന്റേയും ക്വസ്റ്റ്യൻ വരുന്നു. നിരന്തരമായി ഇത്തരം ഉദാഹരണങ്ങളിലൂടെയാണ് ഒരു ഡിസ്‌കോഴ്‌സ് മുന്നോട്ടു പോവുന്നത്. അത് ഒരു സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നതാണ്. അതിലെ മെയിൻ കാര്യം ആ വിഷയം എന്താണ് എന്നുള്ളതായിരുന്നു. അതാണ് നമ്മൾ കൊടുത്ത കത്ത്.

നമ്മൾ കൊടുത്ത കത്തിന്റെ ഉള്ളടക്കം പോലും അറിയാതെയാണ് മാധ്യമങ്ങൾ നീരജ് വിഷയത്തിൽ ചർച്ച നടത്തിയത്. ഞാൻ കൊടുത്ത കത്ത് ആരും കണ്ടിട്ടില്ല. കത്തിന്റെ ഉള്ളടക്കം അറിയാതെ മാതൃഭൂമി പോലൊരു ചാനൽ ഭീകരമായി ചർച്ച നടത്തുകയും വേണുവിനെപ്പോലൊരു വാർത്താ അവതാരകൻ അതിൽ വിധി പറയുകയും ഒക്കെ ചെയ്യുകയാണ്. ഞാൻ അതിനെക്കുറിച്ചൊന്നും ബോതേഡ് അല്ല.

ഫസ്റ്റ് ഓഫ് ഓൾ ഐ വാസ് നോട്ട് റൈറ്റിംഗ് റ്റു ഹിം. അയാൾക്കൊരു നോട്ടീസ് കൊടുക്കാൻ എനിക്ക് പറ്റില്ല. അയാൾ വേറൊരു സംഘടനയിലെ അംഗമാണ്. ഞാൻ എങ്ങനെയാണ് അയാൾക്ക് നോട്ടീസ് കൊടുക്കുന്നത്. ഞാൻ അമ്മ എന്ന സംഘടനയോട് ആവശ്യപ്പെട്ടത്, നീരജിനെപ്പോലെ ഒരാൾ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞിരിക്കുന്നു.

ഇതിനെ ഗൗരവമായിട്ടെടുക്കണം. അയാൾ വിരൽ ചൂണ്ടിയിരിക്കുന്നത്, പ്രൊഡക്ഷൻ കൺട്രോളർമാർക്ക് നേരെയാണ്. ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു യൂണിയനാണത്. അവിടെ ഒരു ഇടപെടൽ സാധ്യമാവണമെങ്കിൽ ഇതിന്റെ കുറേക്കൂടെ സൂക്ഷ്മമായ ഡീറ്റേൽസ് വേണം. ഇത് നിങ്ങൾ അയാളിൽ നിന്ന് തേടി അമ്മ എന്ന സംഘടന ഞങ്ങളെ അറിയിക്കുകയാണെങ്കിൽ ഒരു കാര്യം ഞങ്ങൾക്ക് ഉറപ്പു നൽകാൻ പറ്റും, നീരജ് മാധവന് തൊഴിൽപരമായ എല്ലാ സുരക്ഷയും ഉണ്ടായിരിക്കും. ഇതിന്റെ പേരിൽ ആരും അയാളെ ഉപദ്രവിക്കാനോ സിനിമകളിൽ നിന്ന് മാറ്റാനോ പോവുന്നില്ല, എന്ന് വളരെ കൃത്യമായി ആ എഴുത്തിനകത്ത് എഴുതിയിട്ടുണ്ട്.

നീരജ്, അവർക്ക് തിരിച്ച് കൊടുത്തത്, നമ്മൾക്ക് വന്ന കത്ത് എന്താണെന്നു വെച്ചാൽ, എനിക്ക് ആരുടെ നേരെയും വിരൽ ചൂണ്ടാനില്ല, ഒരാളെക്കുറിച്ചും സംസാരിക്കാനില്ല. പക്ഷേ ഞാൻ തുടങ്ങിയ കാലത്ത് എനിക്കുണ്ടായ ചില അനുഭവങ്ങളുടെ ഉത്തമ ബോധ്യത്തിലാണ് ഞാനാ കുറിപ്പിട്ടത്. അതെന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ എനിക്കാരെയും ചൂണ്ടിക്കാണിക്കാനില്ല. അതായത് അതുകൊണ്ട് ഒരു ആക്ഷൻ ഉണ്ടാവാൻ അയാൾക്ക് താത്പര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

സാധാരണ ഗതിയിൽ ഇതിവിടെ തീരേണ്ടതാണ്. പക്ഷേ നമ്മൾ എന്താണ് ചെയ്തത്? നമ്മൾ പ്രൊഡക്ഷൻ കൺട്രോളേഴ്‌സിനും ഡയറക്ടേഴ്‌സിനും എഴുത്തുകാരുടെ യൂണിയനും കത്ത് കൊടുത്തു. കാരണം ഇപ്പോഴും അദ്ദേഹം വിരൽ ചൂണ്ടാൻ മടിക്കുന്നത്, ഈ ഹൈറാർക്കി കൊണ്ടാവാം. ഈ അധികാര വ്യവസ്ഥ കൊണ്ടാവാം. പക്ഷേ അദ്ദേഹം പറയുന്നു അദ്ദേഹത്തിന് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ്. നമ്മൾ ആത്മപരിശോധന നടത്തണം.

film news all news b.unnikrishnan neeraj madhav
Advertisment