Advertisment

പൊതുവേദിയില്‍ വച്ച് ഭിന്നശേഷിക്കാരന്റെ കാല് തല്ലിയോടിക്കാന്‍ സുരക്ഷ ജീവനക്കാരനു നിര്‍ദേശം; ബിജെപി മന്ത്രി വിവാദത്തില്‍

New Update

അസനോള്: ഭിന്നശേഷിക്കാരുടെ കാലു തലിയോടിക്കുമെന്ന് ബിജെപി മന്ത്രി. കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ ആണ് ഭിന്നശേഷിക്കാരോട് കാലു തല്ലിയൊടിക്കുമെന്ന ഭീഷണി മുഴക്കിയത്. പശ്ചിമബംഗാളിലെ അസനോളില്‍ ചൊവ്വാഴ് ഒരു പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു മന്ത്രിയുടെ വിവാദ ഭീഷണി മുഴക്കല്‍.

Advertisment

publive-image

ഭിന്നശേഷിക്കാര്‍ക്കുവേണ്ടി വീല്‍ചെയറുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്ന സാമാജിക് അധികാരിത ശിബിര്‍ത എന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മന്ത്രി പെട്ടെന്ന് പ്രകോപിതനാകുകയും സദസ്സിലുണ്ടായിരുന്ന ഒരാള്‍ക്കു നേരെ കാലു തല്ലിയോടിക്കുമെന്ന് ഭീഷണി മുഴക്കുനയും ചെയ്തത്.

മന്ത്രി പ്രസംഗിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റു നടന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതു കണ്ട് മന്ത്രി അയാളോട് മൈക്കിലൂടെ ദേഷ്യപ്പെടുകയായിരുന്നു. നിങ്ങള്‍ക്കെന്താണ് പറ്റിയത്? എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഇനി നിങ്ങള്‍ അവിടെനിന്ന് അനങ്ങിയാല്‍ കാല്‍ ഞാന്‍ തല്ലിയൊടിക്കും. എന്നിട്ട് ഒരു ഊന്നിവടിയും തരും മന്ത്രി പറഞ്ഞു.

ഇനി അയാള്‍ അവിടെനിന്ന് അനങ്ങിയാല്‍ കാലു തല്ലിയൊടിക്കാനും എന്നിട്ടൊരു ഊന്നുവടി നല്‍കാനും തന്റെ സുരക്ഷാ ജീവനക്കാരോട് മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു.ഇത് ആദ്യമായിട്ടല്ല സുപ്രിയോ ഇങ്ങനെ പെരുമാറുന്നത്. നേരത്തെ അസനോളില്‍ നിന്നുള്ള ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുപ്രിയോ നേരത്തെ അസനോളില്‍ ജനക്കൂട്ടത്തോട് ജീവനോടെ തോലുരിക്കുമെന്ന് പറഞ്ഞിരുന്നു.

Advertisment