Advertisment

ബദാം കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം

New Update

ചര്‍മ്മ സംരക്ഷണത്തിന് വേണ്ടി കൂടി കുറച്ച് സമയം മാറ്റിവെയ്ക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിന് ഏറ്റവും ബെസ്റ്റാണ് ബദാം. പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ ഇ എന്നിവ ധാരാളമായി അടങ്ങിയതാണ് ബദാം. ആന്‍റിഓക്സിഡന്‍സ് ധാരാളം അടങ്ങിയ ബദാം നിങ്ങളുടെ ചര്‍മ്മത്തെ നീര്‍ജ്ജലീകരണത്തില്‍ നിന്നും സംരക്ഷിക്കും. മുഖത്തെ ചുളിവുകൾ അകറ്റാനും നിറം വർധിപ്പിക്കാനും വളരെ നല്ലതാണ് ബദാം. മൃദുലവും തെളിച്ചവുമുള്ള ചര്‍മ്മത്തിനായി ബദാം കൊണ്ടുള്ള ഫേസ് പാക്ക് ഉപയോഗിക്കാം.

Advertisment

publive-image

ഒരു സ്പൂണ്‍ ബദാം പൊടി, രണ്ട് സപൂണ്‍ പാല്‍ എന്നിവ മിശ്രിതമാക്കി 15 മിനിറ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു എന്നിവ അകറ്റാൻ ഈ ഫേസ് പാക്ക് നല്ലതാണ്. മുഖത്ത് അടിഞ്ഞു കിടക്കുന്ന അഴുക്കും പാടുകളും നീക്കം ചെയ്യാനും ഈ പാക്ക് വളരെ നല്ലതാണ്.

അതുപോലെ തന്നെ, രണ്ട് ടീസ്പൂൺ ബദാം പൊടിച്ചതും 1 ടീസ്പൂൺ ഓട്സ് പൊടിച്ചതും 3 ടീസ്പൂൺ പാലും ഇവ മൂന്നും ചേർത്ത ശേഷം മുഖത്തിടുന്നത് ചര്‍മ്മം വരണ്ടിരിക്കുന്നത് തടയാനും ചര്‍മ്മത്തിന്റെ ചെറുപ്പം സൂക്ഷിക്കാനും സഹായിക്കും.

face pack almond face pack
Advertisment