Advertisment

സംസ്കാര സാഹിതി  തൃശൂർ ജില്ലാ സെക്രട്ടറിയായി ബദറുദ്ദീൻ ഗുരുവായൂരിനെ തെരഞ്ഞെടുത്തു. .

author-image
admin
Updated On
New Update

publive-image

Advertisment

തൃശ്ശൂര്‍: കയ്പമംഗലം മുതൽ ചേലക്കര വരെയുള്ള ഏഴു നിയോജകമണ്ഡലങ്ങളുടെ സ്വതന്ത്ര ചുമതല ഇദ്ദേഹം വഹിക്കുമെന്ന് സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. ദീർഘകാലംപ്രവാസജീവിതം നയിച്ചിട്ടുള്ള ഇദ്ദേഹം, സൗദി അറേബ്യയിലെ ജിദ്ദയിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയിൽ സാമൂഹ്യക്ഷേമ

വിഭാഗം ഉദ്യോഗസ്ഥനായിരിക്കെ മലയാളികൾ ഉൾപ്പെടെയുള്ള ഭാരതീയരുടെ വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ  മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിയാണ്..

publive-image

സംസ്കാര സാഹിതി  തൃശൂർ ജില്ലാ സെക്രട്ടറിയായി തെരെഞ്ഞെടുക്കപെട്ട  ബദറുദ്ദീൻ ഗുരുവായൂര്‍

നിതാഖാത്" സമയത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ബദറുദ്ദീൻ, നൂറുകണക്കിന് ഇന്ത്യക്കാരെ ജയിൽശിക്ഷ കൂടാതെ നാട്ടിലേക്ക് കയറ്റിവിടുന്നതിൽ വിജയം കണ്ടു.സാംസ്കാരികപ്രവർത്തനത്തോടുള്ള പ്രതിപത്തിമൂലം,രാഷ്ട്രീയമായ കാഴ്ച്ചപ്പാടുകൾ വിഭിന്നമായിരിക്കെത്തന്നെ ജിദ്ദയിൽവളരെ സജീവമായി നിലകൊള്ളുന്ന നവോദയയുടെ പി.ജി.സ്മാരക പ്രതിമാസ വായനാ പരിപാടിയുമായി സഹകരിച്ചിരുന്ന വ്യക്തിയാണിദ്ദേഹം. കാൻഫെഡ് ബഹുജന വിദ്യാഭ്യാസ പുരസ്കാരജേതാവായ ബദറുദ്ദീൻ സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം(RAAF) ജില്ലാ സെക്രട്ടറി, പ്രവാസി കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ്, കാൻഫെഡ് ചാവക്കാട് താലൂക്ക് സെക്രട്ടറി തുടങ്ങിയസ്ഥാനങ്ങൾ വഹിക്കുന്നു .നല്ലൊരു വായനക്കാരനും ഗ്രന്ഥശേഖരത്തിനുടമയുമായ ബദറുദ്ദീൻ അമ്പതോളം ഔഷധവൃക്ഷങ്ങൾ സ്വന്തമായുള്ള പരിസ്ഥിതി സ്നേഹിയുമാണ്.

Advertisment