Advertisment

ഫൈസര്‍ - ബയോ എന്‍ടെക് കൊവിഡ് വാക്സിന് അനുമതി നല്‍കി ബഹ്റൈന്‍ 

New Update

publive-image

മനാമ: അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോ എന്‍ടെകും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് ബഹ്റൈന്‍ അനുമതി നല്‍കി. ഇതോടെ ബ്രിട്ടന് ശേഷം ഈ വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്റൈന്‍ മാറി. സിനോഫാം കമ്പനിയുടെ വാക്സിന്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ നവംബറില്‍ തന്നെ ബഹ്റൈന്‍ അനുമതി നല്‍കിയിരുന്നു.

Advertisment