Advertisment

ശസ്ത്രക്രിയയ്ക്ക് ശേഷവും ബാലഭാസ്‌ക്കറിന്റെ ആരോഗ്യനിലഗുരുതരം; ഭാര്യയുടെ നിലയില്‍ പുരോഗതി, ഐസിയുവിലേക്ക് മാറ്റി

New Update

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ നിലഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷവും ബാലഭാസ്‌ക്കറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

Advertisment

തിരുവന്തപുരം അനന്തപുരി ആശുപത്രിയിലെ പ്രവേശിപ്പിച്ച ബാലഭാസ്‌ക്കറിനെയും ഭാര്യ ലക്ഷ്മിയെയും ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ശസ്ത്രക്രിയയ്ക്കു ശേഷവും ബാലഭാസ്‌ക്കറിനെ വെന്റിലേറ്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.

publive-image

ബാലഭാസ്‌ക്കറിന്റെ ആരോഗ്യനിലയിലെ പുരോഗതി സംബന്ധിച്ച് ഒന്നു രണ്ടു ദിവസത്തിനുശേഷമെ എന്തെങ്കിലും പറയാനാകൂവെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. മാര്‍ത്താണ്ഡന്‍ പിള്ള പറഞ്ഞു. ബാലഭാസ്‌ക്കറിന്റെ കഴുത്തിലെ പരുക്കിനു പുറമെ ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

സുഷുമ്‌ന നാഡിക്കും, ശാസകോശത്തിനും, കഴുത്തിലെ എല്ലിനും ഏറ്റ പരിക്കുകള്‍ ആണ് പ്രധാന പ്രശ്‌നം. രക്ത സമ്മര്‍ദ്ദത്തില്‍ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്.

ഡ്രൈവര്‍ അര്‍ജുന്റെ പരിക്ക് ഗുരുതരമല്ല. അദ്ദേഹവും ചികിത്സയിലാണ്.

ഇവര്‍ക്കും ഡ്രൈവര്‍ അര്‍ജ്ജുനും അരയ്ക്ക് താഴേക്കാണ് പരിക്കുകള്‍ ഉളളത്.

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ന് ദേശീയപാതയില്‍ പള്ളിപ്പുറത്തിനു സമീപമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു.

അപകടത്തില്‍ മരിച്ച മകള്‍ തേജസ്വി ബാലയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Advertisment