Advertisment

ബാലറാം പറഞ്ഞത് 38 കാരനായ എകെജിയും 13 കാരിയായ സുശീലയും തമ്മിലുണ്ടായ ബന്ധത്തെക്കുറിച്ചാകാം. സിപിഐ മുന്‍ എംഎല്‍എ കെ അജിത്തിന്‍റെ പോസ്റ്റ്‌ വിവാദത്തില്‍. കാനം രാജേന്ദ്രന്‍ ഇടപെട്ടപ്പോള്‍ പോസ്റ്റ്‌ പിന്‍വലിച്ചു അജിത്‌ തലയൂരി

New Update

publive-image

Advertisment

13 വയസ്സുള്ള പെണ്‍കുട്ടിയുമായി തന്നെക്കാള്‍ 25 വയസ്സ് പ്രായംകൂടുത്തലുള്ള ഒരാള്‍ എങ്ങനെ പെരുമാറിയെന്ന യുക്തിസാഹമായ ചോദ്യമാണ് വിവാദ പരാമര്‍ശത്തില്‍ വി ടി ബല്‍റാം എം എല്‍ എ ഉന്നയിച്ചിരിക്കുന്നതെന്ന് സിപിഐ നേതാവും മുന്‍ വൈക്കം എം എല്‍ എയുമായ കെ അജിത്‌.

എ കെ ജി - സുശീലാ ഗോപാലന്‍ ബന്ധത്തെ സൂചിപ്പിച്ചുകൊണ്ടുള്ള അജിത്തിന്‍റെ എഫ് ബി പോസ്റ്റ്‌ വിവാദമായ ഉടന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടപെട്ട് പോസ്റ്റ് പിന്‍വലിച്ചു.

അജിത്ത് ഫെയ്‌സ്ബുക്കില്‍ എഴുതിയിരുന്നത് ഇങ്ങനെ

എ.കെ ഗോപാലന്‍ 1940 കളില്‍ സഖാവ് കുമാരപ്പണിക്കരുടെ അന്തരവളായ സുശീലയുമായി ഉണ്ടായ ഊഷ്മളമായ ബന്ധം വിവാഹത്തില്‍ കലാശിച്ചു. 9 വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പ് ഞങ്ങളുടെ ജീവിതത്തില്‍ മാധുര്യം കൂട്ടിയെന്ന് എ.കെ.ജി ‘എന്റെ ജീവിതകഥ’യില്‍ എഴുതിയിട്ടുണ്ട്.

ഇതാണ് ബാലറാമിനെക്കൊണ്ട് ചില ചോദ്യങ്ങള്‍ തോന്നിച്ചതെന്ന് മനസ്സിലാക്കുന്നു. സുശീലയുടെ ജനനത്തീയത്തി 29/12/1929 ത് അതായത് 1942ല്‍ ചേര്‍ത്തല താലൂക്കില്‍ ,മുഹമ്മ വില്ലേജില്‍ ചിറപ്പാണ് ചിറ കരുണാകപണിക്കരുടെ വീട്ടില്‍ 38 വയസ്സുതുകാരനും വിവാഹിതനായ എ.കെ.ജി ഒളിവില്‍ താമസിക്കുമ്പോള്‍ സുശീലയ്ക്ക് 13 വയസ്സ് മാത്രം.

13 വയസ്സുള്ള പെണ്‍കുട്ടിയുമായി തന്നെക്കാള്‍ 25 വയസ്സ് പ്രായംകൂടുത്തലുള്ള ഒരാള്‍ എങ്ങനെ പെരുമാറിയെന്ന യുക്തിസാഹമായ ചോദ്യമാണ് ബല്‍റാം ഉന്നയിച്ചത്. അതുമൊരു വിഭാര്യന്‍. ഇത് ബല്‍റാമിന്റെ കണ്ടെത്തല്‍ അല്ല.

എ.കെ.ജി യുടെ ആത്മകഥയായ ‘എന്റെ ജീവിത കഥ യില്‍ എ.കെ.ജി തന്നെരേഖപ്പെടുത്തിയിട്ടുള്ളതാണ്. കമ്മ്യുണിസ്റ്റ്കള്‍ ചെയ്യേണ്ടത് ഇതിന് യുക്തിസഹമായ മറുപടി നല്‍കുക എന്നതാണ് .അല്ലാതെ വെറുതെ തെറി പറഞ്ഞിട്ട് കാര്യമില്ല’

kpcc vt balaram cpi -cpm cpm - congress
Advertisment